കണ്ടോ കണ്ടോ കിനാവിലിന്നൊരാളെ

Year: 
2013
Kando Kando Kinavilinnoraale
0
No votes yet

കണ്ടോ കണ്ടോ
കിനാവിലിന്നൊരാളെ
കരളിനുള്ളില്‍
ഇന്നോളം കാണാത്തൊരാളെ കണ്ടോ
പാവം കിനാവേ നീ
പറയ് പറയ് നീ കണ്ടതാരെ ?

തുഴയൂ തുഴയൂ
ആരും കാണാത്തീരത്തേക്ക്
അവനാം പുഴയില്‍
വെറുമൊരോളം പോലെ
എന്റെ പാവം കിനാവേ(3)

കണ്ടൂ കണ്ടൂ
കണ്‍നിറയെ നിന്നെ
കായല്‍ കടലിന്‍
കണ്ണെത്താ ദൂരങ്ങള്‍ കാണും പോലെ
ഇറ്റു കണ്ണീരായ് ഞാന്‍
ഒഴുകീ നീയാം
കടലേറും കായലായ്

ഒഴുകീ ഒഴുകീ
അഴല്‍ തിങ്ങും തീരം താണ്ടി
ഉള്ളില്‍ ഉള്‍ക്കണ്ണില്‍
കടലേഴും നീയായ്
ഞാന്‍ തെളിനീരായ്‌

6-HnyqmxXgo