കായലിനരികെ

കായലിനരികെ
കൊച്ചിക്കായലിനരികെ കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിന്  കച്ച മുറുക്കി
കനത്ത്  നില്‍ക്കും കമ്പനികള്‍
കായലിനരികെ ഈ കയലിനരികെ 
കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിന്  കച്ച മുറുക്കി
കനത്ത്  നില്‍ക്കും കമ്പനികള്‍
കായലിനരികെ ഈ കയലിനരികെ

പിയേഴ്സ് ലെസ്‌ലി ആസ്‌പിൻ വാൾ
ഹോൺകാഡ്, എച്ച് എം സി
ബോംബെ കമ്പനി മധുര കമ്പനി
എ വി തോമാസ് കമ്പനി
കൊച്ചിയിലെങ്ങും കപ്പല് കേറണ് 
ചരക്കിറക്കണ്  ചരക്ക്‌  കേറ്റ‌ണ് 
നമ്മുടെ റബ്ബറും കയറും
തേയില കുരുമുളകേലം കേറ്റി അയക്കണ് 
നമ്മുടെ നാടിന്‍ കരള് തുടിക്കണ് വയറു വിശക്കണ് 
നോ വേക്കൻസീ
കായലിനരികെ ഈ കായലിനരികെ 
കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിന്  കച്ച മുറുക്കി
കനത്തു നില്‍ക്കും കമ്പനികള്‍
കായലിനരികെ ഹാ കായലിനരികെ
ഹാ കായലിനരികെ ഈ കായലിനരികെ

ചുവന്ന പട്ടുറുമാലും കെട്ടി ക്ലേലൈൻ
വെള്ളിയരഞ്ഞാൺ അണിഞ്ഞു നില്‍ക്കും
വീ ആന്റ് ലൈൻ
പരുന്തു പാറും പടം പതിച്ചൊരു
പ്രസിഡന്റ് ലൈൻ
പരുന്തു പാറും പടം പതിച്ചൊരു
പ്രസിഡന്റ് ലൈൻ
ചുരുട്ടു കുറ്റികള്‍ പുകച്ചു നില്‍ക്കും
സ്റ്റീൽലൈൻ ഓർലൈൻ
അങ്ങനെ പല പല കപ്പലുകള്‍
കൊച്ചിയിലെങ്ങും കപ്പലു കേറണ്
ചരക്കിറക്കണ് ചരക്കു കേറ്റണ്
നമ്മുടെ റബ്ബറും കയറും തേയില
കുരുമുള,കേലം ചെമ്മീൻ
തവളകൾ പോലും കേറ്റി അയക്കണ്
നമ്മുടെ നാടിൻ കരള് തുടിക്കണ്,
വയറ് വിശക്കണ്..
നോ വേക്കൻസീ..

കായലിനരികെ ( 2)

ERfwhNc89Ro