യാനമേ യാനമേ

യാനമേ

ഹേ ഏ..
ആര് നിന്റെ നാവികന്‍
എങ്ങു നിന്റെ പാമരം
കടലേതു നിന്റെ, യാനമേ
യാനമേ..യാനമേ
കാലയാനമേ

ഇല്ലാ വഴി കാട്ടും താരകം
മാടിവിളിക്കും തുറമുഖം
വെട്ടമില്ലാ നിലാവില്ല
ഇല്ലൊരു മീനൊളി പോലുമേ
നീ തന്നെ നിൻ വഴി യാനമേ
നിൻതീരം നീതന്നെ യാനമേ
ഹേ.. ഹേ.. യാനമേ

ആര് നിന്റെ നാവികൻ
എങ്ങു നിന്റെ പാമരം
കടലേതു നിന്റെ, യാനമേ
യാനമേ.. യാനമേ
കാലയാനമേ

-zYLDl3hrNw