ഒന്നുദിച്ചാല്‍ അന്തിയുണ്ടേ

ഒന്നുദിച്ചാല്‍ അന്തിയുണ്ടേ 
ഇന്നിനെല്ലാം നാളെയുണ്ടേ
ചെമ്പാകുമ്പാ ചെമ്മരത്തി
പിറവിയുണ്ടേല്‍ അറുതിയുണ്ടേ

ചെമ്മാന ചെമ്പുലയന്‍റെ ചാത്തന്‍‌കോഴി
കൂവിക്കൂവിക്കൂവി വെളുപ്പിച്ചേ
പുന്നാരം കുടവട്ടത്തെ ചെമ്പന്‍‌കുഞ്ഞേ
തെങ്ങുംകള്ളിനു മണ്ണിന്‍ കൊടമുണ്ടോ?
കാട്ടുമാക്കാന്‍ കുടമെത്തി മോന്താതടച്ചോ?
കട്ടുറുമ്പ് കരിങ്കണ്ണുവെക്കാതെ വെച്ചോ?
ഒരു ലോട്ടവേണേല്‍ക്കുടിച്ചോ ഈ കോട്ടയേറിക്കടന്നോ
കളിമട്ടിലെല്ലാം മറന്നോ കൊച്ചു വര്‍ത്താനമെല്ലാം പറഞ്ഞേച്ചു പോ

ചെമ്മാനചെമ്പുലയന്‍റെ ചാത്തന്‍‌കോഴി കൂവിക്കൂവിക്കൂവി വെളുപ്പിച്ചോ?
പുന്നാരം കുടവട്ടത്തെ ചെമ്പന്‍ കുഞ്ഞേ തെങ്ങുംകള്ളിന് തങ്കക്കൊടമുണ്ടോ?

മുട്ടിക്കൊടുക്കെട മൂത്താരേ ചെണ്ട മുറുക്കെട ശേഷാരേ
മണ്ടയനക്കെട മടയാരേ ആടിയിരമ്പെട കൂത്താടി
മടലെട് തൊടലെട് തടയെട് തടിയെട്
മണിയടി മൂത്താരേ

നാളെനിക്ക് നാരങ്ങാ പേരെനിക്ക് പേരക്കാ
വീടെനിക്ക് പൊഴമണല് വീണേടം വിഷ്ണുലോകം
മതിലെനിക്ക് മേലാകാശം അതിരെനിക്ക് പടിവാതില്‍
അളവെനിക്ക് കടലോളം ലഹരിക്കൊരു കള്ളുകുടം
കടംതരാന്‍ ചീട്ടുണ്ടോ കുറുമാട്ടിത്തത്തേ
കള്ളിക്കുറുമാട്ടിത്തത്തമ്മേ
കടം തരാന്‍ പാട്ടുണ്ടോ കുറുമാലിച്ചെറുമി
എന്‍റെ കുറുമാലിച്ചെറുചെറുമി
ഇന്നിനിക്കണ്ണീരില്ല ഇനി വീട്ടാന്‍ കടമില്ല
ദീനമില്ല ദുഃഖമില്ല രാക്കിനാപ്പൂത്തിരിമാത്രം (ചെമ്മാനച്ചെമ്പുലയന്‍റെ)

ചപ്രമഞ്ചത്തേരിലെത്തും തമ്പുരാനും മണ്ണിലെത്തും
രാപ്പറയന്‍ ചന്ദിരനും വീണുപോയാല്‍ മണ്ണിലെത്തും
വീടുവിട്ടൊരു കൂട്ടാളി കാട്ടിലേക്കിനി മറയല്ലേ
മലമുകളില്‍ പോയാലോ പുലിയലറും മടയുണ്ടേ
മരമേറിയ രാപ്പാടി കരളില്‍ തേന്‍ ചിന്തെവിടെ?
ഇല്ലിമുളം കാടുണരും കൊഴലെവിടെ കൊട്ടെവിടെ?
പാല്‍ക്കാവടി കണ്ടില്ലേ വാലാട്ടിപ്പക്ഷി
കുറുകും വാലാട്ടിപ്പെണ്‍പക്ഷി!
മഴവില്ലിന്‍ കതിരെവിടെ മാവേലിക്കുരുവി
കാടിന്നതിരാണി പൂങ്കുഴലി
കാറ്റിലൊരു നറുമണമെത്തി കാവുകള്‍ കിങ്ങിണികെട്ടി
തട്ടൊരുങ്ങി മട്ടൊരുങ്ങി എങ്ങുമിനിയുത്സവലഹരി (ചെമ്മാനച്ചെമ്പുലയന്‍റെ)

Kannadikadavathu |Chemmana Chempulayante | Biju Narayanan,Kavalam Sreekumar