ഇഷ്ടമാണിഷ്ടമാണെനിക്കു
ഇഷ്ടമാണിഷ്ടമാണെനിക്കു നിൻ മുഖം
പുഴയറിയല്ലേ കരയറിയല്ലേ
ഇഷ്ടമാണിഷ്ടമാണെനിക്കു നിൻ സ്വരം
പുഴയറിയല്ലേ കാറ്ററിയല്ലേ
എത്ര ജന്മമായിങ്ങു കാത്തു നില്പൂ ഞാൻ
ഇനിയെങ്ങും മറയരുതേ എൻ തോഴീ (എത്ര...)
കണ്ണാടിപ്പുഴയിൽ ഞാൻ കണ്ടൂ
കണ്ണോടു കണ്ണിടയും പൊന്നിഷ്ടം
പൂഞ്ചോലകുളിരലകൾ ചൊല്ലി
കളി ചിരി ചില്ലിളകും നിന്നിഷ്ടം
പൂവാം കുഴലീ
ഇല്ലിളം ചില്ലയിലാടി വരും നിന്നെ കാണാനിഷ്ടം
തുമ്പിപ്പെണ്ണേ
ഇക്കരക്കാവിലെ ഇത്തിരിത്തുമ്പമേലിഷ്ടം കൂടാൻ വാ
സ്നേഹമാണു നീ മോഹമാണു നീ
മുത്തു പോലെ കൈയ്യിൽ വന്നോരിഷ്ടമാണു നീ
പൂമെയ് പുണരുവാനിഷ്ടം
പരിഭവ പനിനീർ കുളിരെന്തിഷ്ടം
കളമൊഴി ചിന്തിലെന്തൊരിഷ്ടം
തിരുവാതിരയിൽ
പൊൻ മണി കൈവള താളമിടുന്നത് കേൾക്കാനിഷ്ടം
അറിയാ കനവിൻ
കോലക്കുഴൽ വിളി ചെത്തുന്ന കാറ്റിനോടിഷ്ടം കൂടാം ഞാൻ
ഒന്നു മിണ്ടുമോ ഒന്നു പാടുമോ
വിണ്ണിൽ നിന്നും മണ്ണിൽ വന്നൊരിഷ്ട ഗോപികേ
------------------------------------------------------------------------------------