കണ്ണാ നീയോ കണിയല്ലേ
കണ്ണാ നീയോ കണിയല്ലേ ഒരോ കണ്ണിൽ
കള്ളാ നീയോ കുളിരല്ലേ ഓരോ പെണ്ണിൽ
കാസനോവ നീ പണ്ടേ മായാജാലക്കാരൻ
കാസനോവ നീ മാരന്മാരിൽ പൂമാരൻ
ഓഹോ.. ഓ...
മുളം തണ്ടും ഊതിക്കൊണ്ടേ ആലിൻ കൊമ്പിൻ മീതെ
പഴമ്പാട്ടിലെങ്ങോ മിന്നും ചേലക്കള്ളൻ നീ
വിളിക്കുന്ന നേരം നീയൊ ചാരേ ചേരും തോഴൻ
രഹസ്യങ്ങൾ എല്ലാമെല്ലാം മൂടാൻ കേമൻ നീ
ഹെയ് ഹെയ് പുരാണം പോയാലും
ഹൊ ഹൊ പുതുക്കാൻ നീയില്ലേ
ഹെയ് ഹെയ് പുരാണം പോയാലും
ഹൊ ഹൊ പുതുക്കാൻ നീയില്ലേ
കാസനോവ നീ ഇന്നും മായാജാലക്കാരൻ
കാസനോവ നീ മാരന്മാരിൽ പൂമാരൻ
കുറുമ്പിന്‍റെ വമ്പൻ നീയൊ രാധയ്ക്കാണെന്നാലോ
വരം പോലെ ഞങ്ങൾക്കെന്നും നാഥൻ തന്നേ നീ
അതാണന്നും ഇന്നും പൊന്നേ ആണുങ്ങൾക്കോ നെഞ്ചിൽ
അസൂയയ്ക്ക് താനേ താനേ ഭാരം കൂടുന്നേ
ഹെയ് ഹെയ് തണുക്കും നേരത്തോ
ഹൊ ഹൊ പുതപ്പായ് നീയില്ലേ
ഹെയ് ഹെയ് തണുക്കും നേരത്തോ
ഹൊ ഹൊ പുതപ്പായ് നീയില്ലേ
കാസനോവ നീ എന്നും മായാജാലക്കാരൻ
കാസനോവ നീ മാരന്മാരിൽ പൂമാരൻ
കണ്ണാ നീയോ കണിയല്ലേ ഒരോ കണ്ണിൽ
കള്ളാ നീയോ കുളിരല്ലേ ഓരോ പെണ്ണിൽ