സഖിയേ ... നിൻ കൺമുനകളിൽ

സഖിയേ ... നിൻ കൺമുനകളിൽ
നിൻ പാൽപ്പുഞ്ചിരിയിൽ
ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം
പ്രിയനേ.. നിൻ ഹൃദയതാളത്തിൽ..
നിൻ പൊൻ വാക്കുകളിൽ
ഞാൻ അറിയുന്നു എന്നോടുള്ള നിൻ സ്നേഹം...
സ്നേഹം...

ഫോൾ ഇൻ ലവ്... ഫോൾ ഇൻ ലവ്

വെണ്ണിലാവിൻ ശോഭയാർന്ന നിൻ പുഞ്ചിരിയിൽ
ഞാൻ എന്നെത്തന്നെ മറന്നുപോയ് പൊന്നുഷസ്സേ
വെണ്ണിലാവല്ല ഞാൻ പൊന്നുഷസ്സല്ല
നീയെന്ന വിഗ്രഹത്തിൻ ആരാധിക
സഖിയേ... നിൻ കാലച്ചിലമ്പിൽ
കിലുക്കമെൻ കാതിന് കുളിരാണ്

പ്രിയനേ.. നിൻ ഹൃദയതാളത്തിൽ..
നിൻ പൊൻ വാക്കുകളിൽ
ഞാൻ അറിയുന്നു എന്നോടുള്ള നിൻ സ്നേഹം...
സ്നേഹം... സഖിയേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
sakhiye nin kanmunakalil