കാലം കലികാലം

കാലം കലികാലം പലവിധ കോലം ചില ജാലം
ഒരു ചെറുമായം മറിമായം മനസ്സുകളിൽ
നാഴി ചെറുമണ്ണിൽ വരുമൊരു നാലഞ്ചിഴ നേരം
മനുഷ്യനു മാനത്തൊടു വാഴാൻ
പല പല നാവിൽ കളി വേണം
(കാലം കലികാലം..)

മോഹത്തിര നുരനുരയിടുമൊരു നീലക്കടലിളയരയടികളിലാടി
ചെറുകനവുകളുടെ കര തിരയും ഒരു പാവം കരിയിലയായ് ഹേയ് (മോഹത്തിര..)
എങ്ങെങ്ങോ മുങ്ങുന്നേ എങ്ങെങ്ങോ പൊങ്ങുന്നേ
എന്തെന്തോ നേരുന്നേ ഏതാണ്ടോ പോകുന്നേ
അവനാഴങ്ങളിൽ ലാഴുന്നൊരു നോവായിടറുന്നേ
(കാലം കലികാലം..)

സ്നേഹച്ചുടു തകിടുരുകിടുമൊരു
വേനൽപ്പടവിലയിടവഴികളിൽ
നീറുന്നൊരു ചെറു ചിറകിണമണിയുന്നൊരു
പാവം ചെറുകിളിയായ്
ഹേയ് എങ്ങെങ്ങോ പാറുന്നേ
ഹേയ് എങ്ങാണ്ടോ ചായുന്നേ
ചെമ്മാനപൊങ്കൂട്ടിൽ
ആ ചേക്കേറാൻ വെമ്പുന്നേ
അവനീണങ്ങളിലലിയുന്നൊരു പാട്ടായിഴയുന്നേ
(കാലം കലികാലം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalam Kalikalam