ആകാശം കണിപ്പൂമ്പൈതലായ് (F)
Music:
Lyricist:
Singer:
Film/album:
ആകാശം കണിപൂംപ്പന്തലായ് ആലോലം തെളിഞ്ഞേ
തേവാരക്കുളിർ പൂംന്തൊട്ടിലിൽ ഓംകാരം വിരിഞ്ഞേ
അമ്മാനം കിളി പൂംചുണ്ടിലോ സംഗീതം കുതിർന്നേ
പുലർകാല സൂര്യനായ് എന്നുള്ളം നിറഞ്ഞേ
(ആകാശം കണിപൂമ്പൈതലായ്...)
ആ..ആ...ആ...
ആരാരോ കളകാകളി പാടി
ആത്മാവിൽ നിറമാമയിലാടി
പൊന്നാമ്പൽ തളിരോർമ്മകൾ മൂടി
നീഹാരം നറുചന്ദനമായ്
നിറവാർമഴവിൽ ചിറകിൽ കുടയും
കുളിരായ് കരളിലെ മോഹം
ചെറുതേൻ തിരയും കുറുവാൽക്കിളിയായ്
കുറുകും മനസ്സിലെ മൗനം (2)
മദഭരമായ് ..
(ആകാശം കണിപൂമ്പൈതലായ്...)
എങ്ങെങ്ങോ മലർമഞ്ഞല മൂടി
എന്നുള്ളിൽ മധുമാധവമായി
പൂങ്കാറ്റിൽ പുതുനാമ്പുകളാടി
വാർതിങ്കൾ വരവർണ്ണവുമായ്
പകൽ പോയ് മറയും കടലിൻ പടവിൽ
നിഴലായ് വഴുതും മനസ്സേ
പറയാ മൊഴിയിൽ കുതിരാമധുവായ്
ഒഴുകാതൊഴുകും മനസ്സേ
ഇതുവഴി വാ
(ആകാശം കണിപൂമ്പൈതലായ്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aakasham (F)