വിലോലയായ് വിമൂകയായ്

വിലോലയായ് വിമൂകയായ് 
വിഷാദസാഗരം
മൃദോര്‍മ്മിതന്‍‍ തലോടലില്‍ 
തളര്‍ന്ന സാഗരം
അശാന്തനാം ദിവാകരന്‍ 
അകന്നു പോകവേ

പകല്‍ക്കിളി കടല്‍ക്കിളി 
പറന്നു പോകയോ 
നിതാന്ത സൗഹൃദം പകര്‍ന്ന 
സൗമ്യസന്ധ്യയില്‍
ദൂരെ ദൂരെ വീണു മായും 
ഓര്‍മ്മ പോലവേ
വിലോലയായ് വിമൂകയായ് 
വിഷാദസാഗരം

നിലാക്കിളി നിഴല്‍ക്കിളി 
മറഞ്ഞു പോകയോ 
അഗാധനൊമ്പരം നുരഞ്ഞൊ-
രാര്‍ദ്രരാത്രിയില്‍
മേലേ വാനില്‍ മിന്നിമാഞ്ഞ 
താരദീപമായ്

വിലോലയായ് വിമൂകയായ് 
വിഷാദസാഗരം
മൃദോര്‍മ്മിതന്‍‍ തലോടലില്‍ 
തളര്‍ന്ന സാഗരം
അശാന്തനാം ദിവാകരന്‍ 
അകന്നു പോകവേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vilolayaai vimookayaai

Additional Info

Year: 
1996

അനുബന്ധവർത്തമാനം