ആരോ തങ്കത്തിടമ്പോ - M

ആരോ....
തങ്കത്തിടമ്പോ കന്നിത്തിങ്കല്‍ത്തരിമ്പോ നെഞ്ചില്‍ തിളങ്ങുന്നതാരാരോ
മുല്ലച്ചിരിയോ ചെല്ലച്ചിറകടിയോ ഉള്ളില്‍ ചിലമ്പുന്നതാരാരോ
അല്ലിത്തളിരോ നല്ല മഞ്ഞിന്‍കുളിരോ 
സ്വയം മറക്കുന്നതാരാരോ
ആരോ....
തങ്കത്തിടമ്പോ കന്നിത്തിങ്കല്‍ത്തരിമ്പോ നെഞ്ചില്‍ തിളങ്ങുന്നതാരാരോ

മേലേ നിറമേഘം മഴവില്ലിന്‍ പീലിനീര്‍ത്തും
ശരത്കാലമല്ലോ തുളുമ്പുന്നു ദൂരേ
ഓരോ മോഹനാമ്പും നാട്ടുമഞ്ഞിന്‍ പാടമൂടും
പകല്‍ത്തീരമെങ്ങും നിഴല്‍ച്ചാന്തു ചാര്‍ത്തും മനസ്സു മനസ്സില്‍ പരതും ചില്ലുമണി ചിത്തിരമുത്തുകള്‍ തേടാം
മനസ്സു മനസ്സില്‍ പരതും ചില്ലുമണി ചിത്തിരമുത്തുകള്‍ തേടാം
ആരോ....
തങ്കത്തിടമ്പോ കന്നിത്തിങ്കല്‍ത്തരിമ്പോ നെഞ്ചില്‍ തിളങ്ങുന്നതാരാരോ

ഏതോ മൃദുഭാവം മിഴിയമ്പില്‍ ചേര്‍ന്നു നില്‍ക്കും
മൊഴിച്ചന്തമല്ലോ കലമ്പുന്നു കാറ്റില്‍ 
കാണാക്കണി മഞ്ഞിന്‍ നറുമുത്തായ് 
പൂത്തു നില്‍ക്കും
വസന്തോത്സവങ്ങള്‍ തളിര്‍ക്കുന്നു ദൂരേ
കനവു കനവിലുണരും മോഹമണി 
ചിഞ്ചിലം ചിഞ്ചിലം കിലുങ്ങും
കനവു കനവിലുണരും മോഹമണി 
ചിഞ്ചിലം ചിഞ്ചിലം കിലുങ്ങും

ആരോ....
തങ്കത്തിടമ്പോ കന്നിത്തിങ്കല്‍ത്തരിമ്പോ നെഞ്ചില്‍ തിളങ്ങുന്നതാരാരോ
മുല്ലച്ചിരിയോ ചെല്ലച്ചിറകടിയോ ഉള്ളില്‍ ചിലമ്പുന്നതാരാരോ
അല്ലിത്തളിരോ നല്ല മഞ്ഞിന്‍കുളിരോ 
സ്വയം മറക്കുന്നതാരാരോ
ആരോ....
തങ്കത്തിടമ്പോ കന്നിത്തിങ്കല്‍ത്തരിമ്പോ നെഞ്ചില്‍ തിളങ്ങുന്നതാരാരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Aaro thankathidambo - M

Additional Info

Year: 
1996

അനുബന്ധവർത്തമാനം