അരുണോദയം പോലെ

അരുണോദയം പോലെ പുലിമേലെഴുന്നള്ളും
ശബരീശൻ അയ്യപ്പൻ എന്റെ ദൈവം
അറിയാതെ ഞാൻ ചെയ്ത പിഴകൾ പൊറുക്കുന്നോര-
റിവിന്റെ നിറതിങ്കൾ എന്റെ ദൈവം
(അരുണോദയം....)

തൊഴുകൈയ്യുമായി നിന്നും കേഴുമ്പോൾ
കാരുണ്യമഴയാകുമയ്യപ്പൻ എന്റെ ദൈവം
ഒഴിയാത്ത ദുരിതത്തിൻ വഴി താണ്ടി എത്തുമ്പോൾ
തഴുകുന്ന വാത്സല്യം എന്റെ ദൈവം
തളരുമ്പോൾ താങ്ങുന്നോരിഷ്ട ദൈവം
(അരുണോദയം....)

കണ്ണാടിയായെന്റെ കരളിൽ മുഖം നോക്കും
കലികാല വരദനെൻ സ്നേഹ ദൈവം
കരിമല കേറുമ്പോൾ കൈ പിടിക്കാനെത്തും
കണ്ണീർ തുടക്കുമെൻ പുണ്യ ദൈവം
കദനങ്ങൾ തീർക്കും കൺ കണ്ട ദൈവം
(അരുണോദയം....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arunodhayam pole

അനുബന്ധവർത്തമാനം