ഗുരുവായൂരുണ്ണിക്കണ്ണനു

 

ഗുരുവായൂരുണ്ണിക്കണ്ണനു നടയിലിരുത്താനായ്
ഒരു കുട്ടിക്കൊമ്പനെ വാങ്ങേണം
ശീവേലിക്കും പൊൻ വേലയ്ക്കും കുഞ്ഞിത്തോളേറി
കാർവർണ്ണനെഴുന്നള്ളീടേണം
കുടമണിയൊന്നുണ്ടോ അരമണിയിങ്ങുണ്ടോ
കിങ്ങിണിയങ്ങുണ്ടോ
(ഗുരുവായൂരുണ്ണി...)

ഉണ്ണിക്കണ്ണന്റെ കാർവർണ്ണം വേണം
ആരും കാണാതെ മണ്ണൂം വാരേണം
കണ്ണൻ പാടുമ്പോൾ ചാഞ്ചാടീടേണം
കണ്ണനാടുമ്പോൾ കൂടെയാടേണം
ഇഴയുന്നൊരു തുമ്പിയതും അഴകാർന്നിരു കൊമ്പുകളും
തേൻ വർണ്ണ കണ്ണിണയും വേണം
പോരുകളിൽ താമരയും ശംഖും വേണം
(ഗുരുവായൂരുണ്ണി...)

എന്നും കാലത്ത് തെല്ലൊന്നോടേണം
വന്നു ധ്വജത്തിന്മേൽ തൊട്ടു വണങ്ങേണം
കളഭക്കുറിയിട്ട് വലവും വെയ്ക്കേണം
കദളിപ്പഴമുണ്ട് വയറും വീർക്കേണം
ചിന്നം വിളിച്ചീടേണം നന്നായ് നമിച്ചീടേണം
കുഴൽ കേട്ട് തലയാട്ടീടേണം
കണ്ണന്റെ കുസൃതികളിൽ കൂട്ടായിടേണം
(ഗുരുവായൂരുണ്ണി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Guruvayoorunni kannanu

Additional Info

അനുബന്ധവർത്തമാനം