അഴകിൽ മികച്ചതേത്

അഴകില്‍ മികച്ചതേത് ഏത്
അറിവില്‍ മികച്ചതേത് ഏത്
അഴകിനും അറിവിനും ഇന്ന്
അവനിയില്‍ മികച്ചത് പെണ്ണ്
അവളെ അടിമയാക്കിടുമൊരാണ്‌
(അഴകില്‍... )

ആണ്‍മയില്‍ പീലിവിരിച്ചാടും
ശരി ആടിടട്ടേ..
ആണ്‍കുയില്‍ തേന്മൊഴി പാടും
ശരി പാടിടട്ടേ..
(ആണ്‍മയില്‍... )

അഴകിനും അറിവിനും ഇന്ന്
പ്രകൃതിയില്‍ മികച്ചത് ആണ്‌
അവനെ അടിമയാക്കുമൊരു പെണ്ണ്
(അഴകില്‍... )

ഇണയെ മയക്കാന്‍ ആടുന്നിതാണ്മയില്‍
പിട തന്നെയിണക്കാന്‍ പാടുന്നിതാണ്‍ കുയില്‍
(ഇണയെ... )

നാരിതന്‍ ശക്തിയുടെ രാജ്യം
അല്ലെങ്കില്‍ പുരുഷന്‍ വെറുമൊരു പൂജ്യം
(നാരിതന്‍... )
അഹഹാ ഹാ ഹാ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
azhakil mikachathethu

Additional Info

Year: 
1964

അനുബന്ധവർത്തമാനം