മനസ്സിന്റെ മണിയറയിൽ
ദൈവമേ ദേവകീ നന്ദനാ
നിൻ പദം കൈവണങ്ങുന്നേ
കമലാ മനോഹരാ..
മനസിന്റെ മണിയറയിൽ മായാത്ത രൂപമേ
നിനക്കായി നോമ്പു നോറ്റു നിൽക്കയാണു ഞാൻ
നിനക്കായി നോമ്പു നോറ്റു നിൽക്കയാണു ഞാൻ
നാണിച്ചു തല താഴ്ത്തും പ്രാണേശൻ നീ വളർന്നു
നാഗരീകനായ് വരുമ്പോൾ ഞാനറിയുമോ
നാഗരീകനായ് വരുമ്പോൾ ഞാനറിയുമോ
കൊമ്പൻ മീശയുണ്ടോ കോട്ടും ഹാറ്റുമുണ്ടോ (2)
അൻപിയന്നു പോരുമെന്റെ ജീവനായകാ (2)
മനസിന്റെ മണിയറയിൽ മായാത്ത രൂപമേ
നിനക്കായി നോമ്പു നോറ്റു നിൽക്കയാണു ഞാൻ
നിനക്കായി നോമ്പു നോറ്റു നിൽക്കയാണു ഞാൻ
മണമുതിരും പൂക്കളേ നിങ്ങളറിയുമോ
മണമുതിരും പൂക്കളേ നിങ്ങളറിയുമോ
എന്റെ മണവാളൻ പോരുമവൻ മനം കുളിർക്കാൻ
എന്റെ മണവാളൻ പോരുമവൻ മനം കുളിർക്കാൻ
ആ മൃദുല പൂമേനി നിൻ മെയ്യിൽ പതിയുമ്പോൾ
നോവാതെ നോക്കണമേ പൂമെത്തേ (2)
മനസിന്റെ മണിയറയിൽ മായാത്ത രൂപമേ
നിനക്കായി നോമ്പു നോറ്റു നിൽക്കയാണു ഞാൻ
നിനക്കായി നോമ്പു നോറ്റു നിൽക്കയാണു ഞാൻ