എന്നു മുതൽ എന്നു മുതല്‍

 

എന്നു മുതല്‍ എന്നു മുതല്‍ ഇന്നുവരും നീയെന്ന്
എന്‍ കണ്ണു രണ്ടും കൊതിച്ചിരുന്നു
എന്തെല്ലാം പറയുവാന്‍ എന്തെല്ലാം അറിയുവാന്‍ 
എന്‍ ചിത്തം നൊന്തു തുടിച്ചിരുന്നു 
(എന്നു മുതല്‍... )

പൊന്നോണപ്പാട്ടുകള്‍ പൊങ്ങിടുന്ന രാവില്‍
പൂവിളക്കു കത്തിക്കും കാര്‍ത്തികയ്ക്കു കാവില്‍ (2)
പൊന്നിലഞ്ഞിപ്പൂവുതിരും ആതിരനിലാവില്‍
പോന്നതില്ല നീയെന്റെ ജീവിതേശ്വരാ
(എന്നു മുതല്‍... )

മോഹിച്ചു മോഹിച്ചു മോഹങ്ങള്‍ കൊണ്ടു ഞാന്‍
പ്രേമത്തിന്‍ പൂമാല കോർത്തു
വാടാത്ത മാല്യമിതു നിന്‍ കഴുത്തില്‍ അണിയുവാന്‍
ഓടിയണഞ്ഞു ഞാന്‍ നിന്നരികെ
തട്ടിക്കളഞ്ഞു നീ...പൊട്ടിച്ചെറിഞ്ഞു നീ..
തറയിലിട്ടു കഷ്ടം ചവിട്ടിച്ചതച്ചു നീ... 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ennu muthal

Additional Info

Year: 
1964

അനുബന്ധവർത്തമാനം