കന്നിമല പൊന്നുമല

സ്വാമിയേ ശരണമയ്യപ്പാ
അയ്യനേ ശരണമയ്യപ്പാ
മാലയും മാറിലിട്ട് നോമ്പുകൾ നോറ്റു ഞങ്ങൾ
മാമലകൾ താണ്ടി വരുന്നേ അയ്യനേ കാണാൻ

കന്നിമല പൊന്നുമല പുണ്യമല ശബരിമല
മണികണ്ഠൻ വാഴും മല
ഭക്തർ പരകോടി കെട്ടേന്തി
പലനാട്ടിൽ  നിന്നെത്തി ശരണം വിളിക്കും മല
സ്വാമി ശരണം വിളിക്കും മല
എന്റയ്യ പൊന്നയ്യ എന്റയ്യ അയ്യപ്പനേ
ശരണം തരണം
ശരണം തരണം
ശരണം തരണം സ്വാമിയേ
(കന്നിമല...)

ഗൗരീശൻ തൻ സുതനായ് കലികാല സംഭവനായ് (2)
പമ്പാനദിക്കരയിൽ പിറന്നു വീണയ്യനയ്യൻ (2)
നായാട്ടിനു നാടുവാഴി (
കാനനത്തിൽ ചെന്ന നേരം കണ്ടെടുത്തയ്യനെ വളർത്തിയല്ലോ (2)
എന്റയ്യ പൊന്നയ്യ എന്റയ്യ അയ്യപ്പനേ
ശരണം തരണം
ശരണം തരണം
ശരണം തരണം സ്വാമിയേ
(കന്നിമല...)

വില്ലാളിവീരനായി വീര മണികണ്ഠനായി (2)
പുലിവാഹനനായി സ്വാമി മഹിഷീ മർദ്ദനനായി (2)
ഏഴു മല താണ്ടിയയ്യൻ (2)
ശബരി മല ഏറി അയ്യൻ വാണരുളീടുന്നു ദർശനമേകാൻ
എന്റയ്യ പൊന്നയ്യ എന്റയ്യ അയ്യപ്പനേ
ശരണം തരണം
ശരണം തരണം
ശരണം തരണം സ്വാമിയേ
(കന്നിമല...)

കന്നികെട്ടും നിറച്ചു വരുന്നിവർ (2)
കരിമല നീലിമല കയറി വരുന്നിവർ (2)
പതിനെട്ടാം പടി ഏറി വരുന്നിവർ
ശരണം വിളിച്ചാടിപ്പാടി വരുന്നവർ
മോക്ഷമേകൂ അയ്യാ മുക്തിയേകൂ
മോക്ഷമേകൂ മുക്തിയേകൂ
പാട്ടുപാടി തുള്ളിയാടും
സ്വാമിഭക്തർക്ക് അഭയമേകൂ
എന്റയ്യ പൊന്നയ്യ എന്റയ്യ അയ്യപ്പനേ
ശരണം തരണം
ശരണം തരണം
ശരണം തരണം സ്വാമിയേ
(കന്നിമല...)