ശംഭോ രുദ്രമഹാദേവാ

 

ശംഭോ രുദ്രമഹാദേവ ശങ്കര തൃപുരാന്തക
ചന്ദ്രചൂടീ ജടാധാരീ ചരണാംബുജം നമോനമഃ
കാരണകാരണ കാരുണ്യസാഗര
കാളകണ്ഠ ശിവസംസാരനാശന
കാലടിയാകുമിക്കോവിലില്‍ ദേവ നിന്‍
കേവലദാസിയെ ചേര്‍ത്തുകൊള്ളേണമേ

പദമലരിതില്‍ സേവചെയ്യുവാന്‍
ഹൃദയമേ നീ മധുപനാകുക
പാദമലരിതിലെ നീലമരതകമിഴികള്‍ പൂട്ടി
ലീലയെന്തിനു ശങ്കരാതവ (2)

വിരിയൂ മോഹനമലരുകളേ - എന്റെ
ശരമായ് വില്ലിതില്‍ ചേരുക
പുതിയ പൂക്കളിതാ
പൂവമ്പിനായ് നീ വേഗമിനി
ഉണരൂ ഉണരൂ കരിമ്പൂവില്ലേ
വാസന്തമാസമേ വരൂ നീ മുന്നില്‍
അനുരാഗഗാനവുമായ് വന്നാലും
(വിരിയൂ. . . . )
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shambho rudra

Additional Info

അനുബന്ധവർത്തമാനം