കാലം വല്ലാത്ത കാലമല്ലോ

 

കാലം വല്ലാത്ത കാലമല്ലോ - ധര്‍മ്മം
കണി കാണാനില്ലാത്ത കാലമല്ലോ
നാശം പെരുകും നേരമല്ലോ
നാഥനില്ലാക്കാലമല്ലോ നാടാകെ
(കാലം വല്ലാത്ത...)

കരവാളണെ നാട്ടില്‍ രാജാ 
കഴിവുറ്റ രാജാ  - മാളോരെ
കരുണയില്ലാത്ത രാജാവിന്‍ 
പൂജ ജന ധര്‍മ്മമോ
(കാലം വല്ലാത്ത...)

കാപട്യമാണു രാജാ 
പാപികള്‍ക്കാണു പൂജാ
കൈമണിക്കാര്‍ക്കേ പ്രീതി
കന്മഷമാണ് നീതി
(കാലം വല്ലാത്ത...)

ആശ്രയമില്ലാ ആലംബമില്ലാ
പാടായല്ലോ പൗരന്മാര്‍ക്കാകെ
പറയുവാനാളില്ല ഇന്നാട്ടില്‍
പോരുവിന്‍ പോരുവിന്‍ 
ആയിരമായ് പോരാടുവിന്‍
ഉടയോനില്ലല്ലോ നാട്ടില്‍ 
മാളോരെ ഉടുതുണിയില്ല
ഉരിയരിയില്ല പശി മാറ്റുവാന്‍
(കാലം വല്ലാത്ത...)

അരികളേ അക്രമികളേ 
പതിതരേ പാപികളേ
പരാക്രമശാലികളേ
നിങ്ങള്‍തന്‍ നെഞ്ചിന്‍
കരവാളാനെ നാട്ടില്‍ രാജ 
കഴിവുള്ള രാജ
കരുണതന്‍ മൂര്‍ത്തി രാജാവിന്‍
പൂജ ജനധര്‍മ്മമേ
(കാലം വല്ലാത്ത...)