പൂവനമേ പുതുവനമേ

 

പൂവനമേ പുതുവനമേ - എൻ 
കരളിൻ പൂവനമേ
പൂനിലാവിൻ ഗാനം കേൾക്കാൻ
വിരിയൂ പൂവനമേ

കളകളം പാടി കതിരൊളി ചൂടി 
തിരയുകയാണവൾ നിന്നെ തേടി
പൂ വലിച്ചെറിഞ്ഞെന്നെ 
പാട്ടുപാടി വിളിച്ചെന്നെ
സ്വപ്നമണിത്തേരിലേറി 
സ്വർഗ്ഗവാതിൽ കാട്ടി നീ
കരൾ നൊന്തുനൊന്തു - ഞാൻ 
കാത്തിരുന്നെത്രനാൾ
പാടും പൂവനമേ..

കനിവിന്റെ ഒരു തുള്ളി - 
ക്കണ്ണീരു കാണുവാൻ
നറുമണം തൂകിടുമീ 
തൂമലർ ചൂടുവാൻ
പുതുചന്ദ്രൻ തെളിയുമ്പോൾ
നീ എന്തിനു താരകമേ - ഒരു 
വേദനയായ് ഞാൻ
വാനിൻ കോണിൽ 
കേണുകഴിഞ്ഞീടുമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
poovaname puthuvaname

Additional Info

Year: 
1959
Lyrics Genre: 

അനുബന്ധവർത്തമാനം