ശബരിഗിരീശാ ശ്രീമണികണ്ഠാ
ശബരിഗിരീശാ ശ്രീമണികണ്ഠാ
ശരണം താവകചരണം (2)
ശരണം വിളിയുമായ് മലകയറുമീ
അഗതികൾക്കഭയം നീയേ (2)
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ (2)
മണ്ഡലവ്രതവുമായ് ഇരുമുടിക്കെട്ടുമായ്
അമ്പലനട തേടി വരുമ്പോൾ (2)
കല്ലുകളെല്ലാം പൊന്നാക്കി നീ
മുള്ളുകളെല്ലാം മലരാക്കി
എരുമേലി പേട്ട ശരണം പൊന്നയ്യപ്പാ
വാവരു സ്വാമി ശരണം പൊന്നയ്യപ്പാ
കല്ലിടും കുന്നേ ശരണം പൊന്നയ്യപ്പാ
കരിമലകേറ്റം ശരണം പൊന്നയ്യപ്പാ
(ശബരിഗിരീശാ....)
നെഞ്ചിലെ തുടി കൊട്ടി നെയ്യിലെന്നഴൽ മുക്കി
കർപ്പൂര മണമേറ്റു വരുമ്പോൾ (2)
അഭിഷേകങ്ങൾ കൊള്ളേണം
ഈ അല്ലലിൻ ഭാരം തീർക്കേണം
പമ്പാസ്നാനം ശരണം പൊന്നയ്യപ്പാ
ശരംകുത്തിയാലേ ശരണം പൊന്നയ്യപ്പാ
പതിനെട്ടാം പടിയേ ശരണം പൊന്നയ്യപ്പാ
മകരവിളക്കേ ശരണം പൊന്നയ്യപ്പാ
(ശബരിഗിരീശാ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Shabarigireesa
Additional Info
ഗാനശാഖ: