ശരണം വിളിയുടെ ശംഖൊലി കേട്ടുണരൂ
സ്വാമിയേ ശരണമയ്യപ്പാ
അയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ
ശരണം വിളിയുടെ ശംഖൊലി കേട്ടുണരൂ
ഷഡാക്ഷരമന്ത്രപ്പൊരുളേ
ബ്രഹ്മതേജസ്സ് വിടരും താവക സന്നിധാനം ശരണം
നിൻ ദർശനഭാഗ്യം തരണം
നിൻ ദർശനഭാഗ്യം തരണം
(ശരണം വിളിയുടെ....)
സംസാരദുഃഖവും മുജ്ജന്മപാപവും
ഇരുമുടിക്കെട്ടായ് ശിരസ്സിലേറ്റി
ആയിരം വർണ്ണങ്ങൾ ഒരുമിച്ചു ചേരുന്നു
എരുമേലി വാവരുടെ തിരുനടയിൽ
മനം പേട്ട തുള്ളുന്നു തവനടയിൽ
മനം പേട്ട തുള്ളുന്നു തിരുനടയിൽ
ശരണം വിളിയുടെ ശംഖൊലി കേട്ടുണരൂ
ഷഡാക്ഷരമന്ത്രപ്പൊരുളേ
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ
അഴുതയിൽ കുളിച്ചു കരിമല കയറുന്നു
കലിയുഗ ദുഃഖങ്ങൾ ശരണമയ്യപ്പാ
പമ്പയിൽ മുങ്ങുന്ന മനസ്സിൽ വിരിയുന്നു
പരം പൊരുളേ നിൻ മന്ദസ്മിതം
പമ്പാവാസന്റെ മന്ദസ്മിതം
ശബരിഗിരീശന്റെ മന്ത്രാക്ഷരം
ശരണം വിളിയുടെ ശംഖൊലി കേട്ടുണരൂ
ഷഡാക്ഷരമന്ത്രപ്പൊരുളേ
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ
കർപ്പൂരദീപങ്ങൾ തൊഴുതു നിൽക്കും നിൻ
തത്ത്വ സോപാനങ്ങൾ കയറി
നിൻ തിരുനടയിൽ തൊഴുതുണരുമ്പോൾ
തിരുവാഭരണം ചാർത്തിയ രൂപം
കണ്മുന്നിൽ തെളിയണം ദേവ ദേവാ
കർപ്പൂരപ്രിയനേ മണികണ്ഠാ
ശരണം വിളിയുടെ ശംഖൊലി കേട്ടുണരൂ
ഷഡാക്ഷരമന്ത്രപ്പൊരുളേ
ബ്രഹ്മതേജസ്സ് വിടരും താവക സന്നിധാനം ശരണം
നിൻ ദർശനഭാഗ്യം തരണം
നിൻ ദർശനഭാഗ്യം തരണം
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ