ധർമ്മശാസ്താവേ ശ്രീ ധർമ്മശാസ്താവേ

 

ധർമ്മശാസ്താവേ ധർമ്മശാസ്താവേ

ധർമ്മശാസ്താവേ ശ്രീധർമ്മശാസ്താവേ
തൊഴു കൈ നീട്ടും ഞങ്ങളിലെന്നും വന്നു വിളങ്ങണമേ (2)

തമസ്സുകൊണ്ട് പൊതിഞ്ഞൊരു ലോകം
കറുത്ത ചിറകുള്ളൊരു കാലം (2)
ഈ കലികാലത്തിൽ നീയല്ലാതേതഭയം
മണ്ണിൽ  ശാസ്താവേ..
കർപ്പൂരത്താലഭിഷേകം
നവനീതത്താലഭിഷേകം (2)
ഭക്തപാലകനഭിഷേകം
മുക്തിദായകന്നഭിഷേകം (2)
(ധർമ്മശാസ്താവേ...)

ഉഷസ്സ് പോലെ തെളിഞ്ഞൊരു രൂപം
പത്മരാഗമണിഞ്ഞൊരു പാദം (2)
തൃപ്പാദം പണിയും ഞങ്ങൾക്കെന്നും
അനുഗ്രഹമേകൂ ശാസ്താവേ
കളഭം കൊണ്ടും അഭിഷേകം
പനിനീർ കൊണ്ടും അഭിഷേകം (2)
ഭൂതനാഥനിന്നഭിഷേകം
സംക്രമവേളയിൽ അഭിഷേകം
(ധരമ്മശാസ്താവേ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dharmashaasthaave Sree Dharmashaasthaave

Additional Info

അനുബന്ധവർത്തമാനം