ഈശ്വരാ ജഗദീശ്വരാ
Music:
Lyricist:
Singer:
Raaga:
Film/album:
ഈശ്വരാ ജഗദീശ്വരാ (2)
ഈ വിളി കേൾക്കൂ സർവ്വേശ്വരാ
ഈശ്വരാ ജഗദീശ്വരാ
ഈ വിളി കേൾക്കൂ സർവ്വേശ്വരാ
നോവുമെൻ ആത്മാവിൻ രോദനം കേൾക്കൂ അഖിലേശ്വരാ
ഈശ്വരാ ജഗദീശ്വരാ
ഊഴിയെ തീർത്തതും ആഴിയെ തീർത്തതും
അഴകുകൾ തീർത്തതും നീയേ (2)
ഊമയായ് അന്ധനായ് എന്തിനു നീയെന്റെ
ഉണ്ണിയെ മണ്ണിലയച്ചു...
എന്നിൽ കണ്ണീർ നിറച്ചൂ..
ഈശ്വരാ ജഗദീശ്വരാ
മണ്ണിൽ നിറഞ്ഞതും വിണ്ണിൽ നിറഞ്ഞതും
എല്ലാം അറിഞ്ഞതും നീയേ (2)
ഞാൻ നോക്കി നിൽക്കവേ എന്തിനു നീയെന്റെ
ഉണ്ണിയെ അങ്ങു വിളിച്ചു
എന്നെ തമസ്സിൽ വെടിഞ്ഞൂ
ഈശ്വരാ ജഗദീശ്വരാ
(ഈശ്വരാ ജഗദീശ്വരാ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Eeswara jagadeeswara
Additional Info
ഗാനശാഖ: