നിലാവെന്ന പോലെ നീ വന്നു നില്പൂ

ആ..ആ.ആ.ആ.. 
നിലാവെന്ന പോലെ നീ വന്നു നില്പൂ
കിനാവെന്ന പോലെ നീ വന്നു നില്പൂ 
നിൻ കണ്ണിൽ താനേ തെളിയുന്ന മയ്യും
നിന്നുള്ളിലെന്നും ആരംഭമുത്ത്
നിലാവെന്ന പോലെ നീ വന്നു നില്പൂ

ഫിർദൗസിൽ നിന്നും പൂവുകൾ വേണം (2)
പൂമണിത്തൊട്ടിലിൽ തൂകാൻ പിന്നെ
ഹൂറികൾ പാടുന്ന ഇശലുകൽ വേണം
മുത്തിനെ പാടിയുറക്കാൻ പൊന്നേ
(നിലാവെന്ന പോലെ...)

അറേബ്യയിൽ നിന്നും അത്തറു വേണം
ആ മണിമേനിയിൽ പൂശാനെന്നും (2)
ഏഴാംബഹറിലെ നീലിമ വേണം
ആമിഴി എഴുതി വിടർത്താൻ പിന്നെ
(നിലാവെന്ന പോലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilavenna pole nee vannu

Additional Info

അനുബന്ധവർത്തമാനം