മധുവിധുരാവുകളേ
Music:
Lyricist:
Singer:
Raaga:
Film/album:
മധുവിധുരാവുകളെ സുരഭിലയാമങ്ങളേ
മടിയിലൊരാൺപൂവിനെ താ (2)
അതിനമ്പാടിച്ചന്തം അതിനഞ്ജന വർണ്ണം
അമ്പാടി ചന്തം അഞ്ജനവർണ്ണം
ആ കവിളിനഴക് വിരിയും മറുകിൽ ഉമ്മ ഒരുമ്മ (മധുവിധു...)
പാൽ വെണ്ണ ഉണ്ണേണ്ടേ കണ്ണാ
നറു പാലാഴിയിലാലോലം താലോലം (2)
അമ്മ തൻ മാറിൽ നീ ആനന്ദഭാഗ്യം
അച്ഛന്റെ താരാട്ടിൽ മധുമയരാഗം
നിൻ തരിവളകളിൽ ഇളകിയാടും മധുമഴവില്ല് (മധുവിധു...)
കാടെല്ലാം വീടെല്ലാം നീയായ്
കണി കാണുമ്പോൾ എങ്ങെങ്ങും കണ്ണന്മാർ (2)
മൗലിയിൽ ചൂടണ്ടേ ശൃംഗാരപ്പീലി
മാറത്തു ചാർത്തണ്ടേ നിറവനമാല
നിൻ കളിചിരികളിൽ ഒരു യദുകുലമുണരുണരുണര് (മധുവിധു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Madhuvidhu ravukale
Additional Info
ഗാനശാഖ: