മനസ്സിൽ കുളിരു കോരും
മനസ്സില്‍ കുളിരുകോരും
ഇളംകതിരില്‍ കതിരുതേടും
പുളകമണികളോലും
മനം തളിരില്‍ തളിരുതേടും
നിറം വാരിവിതറി നിലാവായി നീളെ
ഇടം തേടിയലയൂ കിനാവായി ദൂരെ
മിഴിയിണ തഴുകിയൊരണിമലര്‍ മൃദുസ്വരം
ഇതോ പൂന്തേന്മൊഴി
(മനസ്സില്‍...)
താരാട്ടിന്‍ കനിവും നിറമാംഗല്യത്തികവും
ഇരുകരളൊരുസുഖ നവരസ സുരഭില ഗാഥാ
നീരാട്ടിന്‍ തെളിവും മുഴുലാവണ്യത്തികവും
കതിരിടുമൊരു മൃദു തരളിത ശ്രുതിലയമാകാന്‍
പ്രണയകാവ്യസുധ ഹൃദയമാപിനിയില്‍
തേടും മണിനാദം
നിഴലുപാകിയതില്‍ ഉദയഗോപുരവും
കാണും കണികാണും
അലകടലിളകിടുമസുലഭനിരുപമ
ദിനം കാതോര്‍ത്തു ഞാന്‍
(മനസ്സില്‍...)
തേന്‍കൂട്ടില്‍ നിറയും മധുരാഹ്നത്തിന്‍ കനിവായ്
ഉപവനനിരയിലെ അളികളിലുണരുമീ രാഗം
മാന്തോപ്പില്‍ വിരിയും കണിമാമ്പൂവിന്‍ കുലയും
കസവണിഞൊറിയുമൊരിഴകളില്‍ അനുപദമാടാന്‍
കനകകാല്‍ത്തളകള്‍ അണിയുവാനിനിയും ദാഹം അതിമോഹം
പ്രണയവാഹിനിതന്‍ കനവിലിന്നു കുളിര്
ചൂടി കതിരാടി
തരിവളയണിയുമൊരഭിനവ നിനവിതു
നുകര്ന്നാകെ ഋതുവായ്
(മനസ്സില്‍...)