മൺവീണ തന്നിൽ

മണ്‍വീണ തന്നില്‍ വിരല്‍ തൊട്ടു ഞാന്‍
സൌവര്‍ണനാദം വിരിയിക്കവേ
പാടാത്ത പാട്ടും നീ കേള്‍ക്കണോ
വാടാത്ത പൂവൊന്നെനിക്കേകുമോ
ആരാരും കേള്‍ക്കാതെ ആത്മാവില്‍ കാത്തുവച്ചോരീരടി

നീ പോലും കാണാതെ ഈ മാറില്‍ ഒരു വീണ
നീയരികില്‍ നില്‍ക്കവേ താനെയതു പാടിടൂം
നിന്നെയതുറക്കിടാം പിന്നെയതുണര്‍ത്തിടാം
ഏകാന്തരാവില്‍ ഏതോ വിഷാദഗീതങ്ങളായ് വരാം [മണ്‍വീണ]

നീ കേള്‍ക്കാന്‍ മോഹിക്കും ഈണങ്ങള്‍ അല്ലാതെ
വേറെയതിലില്ലിനീ ഈരടികള്‍ ശീലുകള്‍
ജീവനില്‍ വിരിഞ്ഞിടും നോവറിയും പൂവുകള്‍
കാതോര്‍ത്തിടുന്ന രാഗാര്‍ദ്രഹൃത്തിനീ നാദനൈവേദ്യം [മണ്‍വീണ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manveena Thannil

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം