വാഴ്വേ മായം ഇങ്ങ് വാഴ്വേ മായം

വാഴ്വേ മായം ഇങ്ങു വാഴ്വേ മായം (2)
തറ മീതെ കാണും ഏതും കണ്ണീരിൽ പൊങ്ങും ഓളം
നിഴൽ ജാലമായ്
ആരോട് ആർ വന്നത് നാം പോകുമ്പോഴും
ആരോട് ആർ ചെല്ലുവാൻ  (വാഴ്വേ മായം..)

ആരാർക്ക് എത്ര വേഷമോ ഇങ്ങ്
ആരാർക്ക് എത്ര മേടയോ
ആടും വരെ കൂട്ടം വരും
ആട്ടം നിന്നാൽ കൂട്ടം വിടും
കായാലെ വന്നത്  തീയാലെ വെന്നത് (2)
നീയെന്ന പേരിതിന്നാരേകിയോ  (വാഴ്വേ മായം..)

പിറന്നാലും പാൽ ഊട്ടുവാൻ
ഇങ്ങ് നിലച്ചാലുംപാലു ഊട്ടുവാൻ
ഉണ്ടാവത് രണ്ടാളിനാൽ
ഉടൽ പോവത് നാലാളിനാൽ
കതിർ പോലെ വന്നത് തെരുവോടെ പോവത്(2)

നീയെന്ന പേരിതിന്നാരേകിയോ  (വാഴ്വേ മായം..)

ജീവിതം ഒരു നാടകം
അന്ത്യരംഗം നടക്കുന്നിതാ
വേഷം അഴിക്കുവാൻ ചായം നീക്കുവാൻ
കാലമടുക്കുകയായ്
പാതകൾ പിന്നിൽ മായുന്നൂ
 ഒരു പ്രയാണം കഴിയുന്നിതാ
തായ് കൊണ്ടു വന്നത് താരാട്ടി വച്ചത്
മൃതിയായ് മാറും നേരമിതാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaazhve Maayam Ingu Vaazhve Maayam

Additional Info

അനുബന്ധവർത്തമാനം