അമ്പലവിളക്കുകളണഞ്ഞൂ

അമ്പലവിളക്കുകളണഞ്ഞു
അംബരദീപവും പൊലിഞ്ഞൂ
അത്താഴശ്രീബലി കഴിഞൂ
അരയാല്‍മണ്ഡപമൊഴിഞ്ഞൂ
അരയാല്‍മണ്ഡപമൊഴിഞ്ഞൂ
അമ്പലവിളക്കുകളണഞ്ഞു
അംബരദീപവും പൊലിഞ്ഞൂ

നാഗപ്രതിമാ ശിലകള്‍ക്കരികില്‍
നനഞ്ഞ കല്‍ത്തറയില്‍
ആടിത്തളരും കാറ്റിന്‍ കൈകള്‍
ആലിലമെത്ത വിരിച്ചു
നിനക്കുറങ്ങാന്‍ കഴിഞ്ഞുവോ സഖീ
നീ മറക്കാന്‍ പഠിച്ചുവോ
അമ്പലവിളക്കുകളണഞ്ഞു
അംബരദീപവും പൊലിഞ്ഞൂ

വീണപൂവുകള്‍ പറയും കഥകള്‍
വിരഹവേദനകൾ
കേട്ടുപുണര്‍ന്നു മയങ്ങീ നിഴലുകള്‍
കാട്ടുകടമ്പിന്‍ മടിയില്‍
നിന്റെ മലര്‍വിരി ഉലഞ്ഞുവോ സഖീ
നിന്റെ ജാലകം കരഞ്ഞുവോ
അമ്പലവിളക്കുകളണഞ്ഞു
അംബരദീപവും പൊലിഞ്ഞൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambalavilakkukalananju

Additional Info