പൂവണിപ്പൊന്നും ചിങ്ങം

പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു
പൂമകളേ നിന്നോർമ്മകൾ പൂത്തുലഞ്ഞു
കാറ്റിലാടും തെങ്ങോലകൾ കളി പറഞ്ഞു
കളി വഞ്ചിപ്പാട്ടുകളെൻ ചുണ്ടിൽ വിരിഞ്ഞു (പൂവണി...)

ഓമനയാം പൂർണ്ണചന്ദ്രനൊളിച്ചു നിൽക്കും
ഓമലാൾ തൻ പൂമുഖത്തിൻ തിരുമുറ്റത്ത്
പുണ്യമലർപ്പുഞ്ചിരിയാം പൂക്കളം  കണ്ടു
എന്നിലെ പൊന്നോണത്തുമ്പി പറന്നുയർന്നു (പൂവണി...)

ഈ മധുരസങ്കല്പത്തിന്നിതൾ വിരിഞ്ഞാൽ
ഈ വികാര സുമങ്ങളിൽ മധു നിറഞ്ഞാൽ
കന്യക നീ കാമിനിയായ് പത്നിയായ് മാറും
എന്നുമെന്നും നിന്നിലോണപ്പൂക്കളം കാണും (പൂവണി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovani Ponnum Chingam