നക്ഷത്രമണ്ഡല നട തുറന്നു

ആ...ആ....
നക്ഷത്രമണ്ഡല നട തുറന്നു
നന്ദനവാടിക മലർ ചൊരിഞ്ഞു
ചന്ദ്രോത്സവത്തിൽ സന്ധ്യാദീപ്തിയിൽ
സുന്ദരിയെന്നെ തേടി വന്നു എന്റെ
സങ്കല്പ മോഹിനി വിരുന്നു വന്നു (നക്ഷത്ര....)

മാടി വിളിക്കും മധുരത്തേന്മൊഴി
മദനപ്പൂവമ്പു പോലെ
മാനസതാളമുലയ്ക്കും മാറിടം
മധുനന്ദികകൾ പോലെ
അവൾ നിറപൗർണ്ണമി
മോഹ മധു പൗർണ്ണമി (നക്ഷത്ര....)

ആടിത്തളരും പൊന്നിളം പാദം
അല്ലിത്താമര പോലെ
ആകാശപുഷ്പമൊളിക്കും പുഞ്ചിരി
അമൃതക്കടലല പോലെ
അവൾ ദീപാവലി
രാഗ ദീപാഞ്ജലി (നക്ഷത്ര....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nakshathra Mandala

Additional Info