തിരമാലകളുടെ ഗാനം

തിരമാലകളുടെ ഗാനം
തീരത്തിനതു ജീവരാഗം
ഈ സംഗമത്തിൻ സംഗീതത്തിൽ
ഇനി നിന്റെ ദുഃഖങ്ങൾ മറക്കൂ...മറക്കൂ..
പ്രിയങ്കരീ..പ്രഭാമയീ
പ്രിയങ്കരീ...പ്രഭാമയീ ( തിരമാല...)

സന്ധ്യാകുങ്കുമ മേഘദലങ്ങളിൽ
ഇന്ദു കരങ്ങളമർന്നു(2)
ഇന്ദ്രനീല സമുദ്രഹൃദന്തം
എന്തിനോ വീണ്ടുമുണർന്നു
ഈ ഹർഷത്തിൻ നാദോത്സവത്തിൽ
ഇനി നിന്റെ ഗാനവും പാടൂ
പ്രിയങ്കരീ പ്രഭാമയീ..
പ്രിയങ്കരീ പ്രഭാമയീ (തിരമാല..)

ചിന്താസുന്ദര സ്വപ്നശതങ്ങളിൽ
ചിന്തീ പുളകം സന്ധ്യ (2)
നിന്റെ നീല വികാര തടാകം
എന്തിനോയിളകി മറിഞ്ഞു
ഈ മോഹത്തിൻ പുഷ്പോത്സവത്തിൽ
ഇനി നിന്റെ ഗന്ധവും ചൊരിയൂ
പ്രിയങ്കരീ പ്രഭാമയീ
പ്രിയങ്കരീ പ്രഭാമയീ (തിരമാല..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Thiramaalakalude Gaanam

Additional Info

അനുബന്ധവർത്തമാനം