യാത്രയായ്

യാത്രയായ്.....സൂര്യനും
പുഴയ്ക്കക്കരെ ചുഴിക്കുള്ളിലെ 
ഇരുള്‍ക്കൂടു തേടിപ്പോകും മിഥുനക്കാറ്റും
തുരുത്തിലെ കണ്ണീരരയനും ഓ...
തുരുത്തിലെ കണ്ണീരരയനും
യാത്രയായ്....

മിഴിച്ചെപ്പിലേ നിലാമുത്തുമായ്
കനല്‍ക്കൂരയില്‍ തനിച്ചാണിവള്‍
തുണത്തോണിയാവാന്‍ 
കൂടെ വാഴാന്‍ മോഹമായി 
മനംനൊന്തു പാടും 
പുള്ളുവന്റെ മന്ത്രവീണേ 
തകര്‍ന്നെങ്കിലും നീ 
നന്മനേരാന്‍ കൂടെ വേണേ
യാത്രയായ്....

മുകില്‍ക്കോണിലേ തിരിത്താരകള്‍
അഴല്‍‌ത്തീയുമായ് സ്വയം നീറവേ
മഴക്കോളു വീഴും 
നെഞ്ചിനുള്ളില്‍ വിങ്ങലായി
തുലാക്കാറ്റിലാടും വഞ്ചിപോലെ 
പോവതെങ്ങോ
തുഴക്കോലൊടിഞ്ഞും ഉള്ളുലഞ്ഞും 
മാഞ്ഞതെങ്ങോ

യാത്രയായ്....സൂര്യനും
പുഴയ്ക്കക്കരെ ചുഴിക്കുള്ളിലെ 
ഇരുള്‍ക്കൂടു തേടിപ്പോകും മിഥുനക്കാറ്റും
തുരുത്തിലെ കണ്ണീരരയനും ഓ...
തുരുത്തിലെ കണ്ണീരരയനും
യാത്രയായ്....യാത്രയായ്....
യാത്രയായ്....യാത്രയായ്....
യാത്രയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yathrayaai

Additional Info

Year: 
1997

അനുബന്ധവർത്തമാനം