കാണാക്കാറ്റിൻ കരിവളയിളകി

കാണാക്കാറ്റിൻ കരിവളയിളകി
കായൽക്കോണിൽ പുലർമഴ ചിതറി
താനേ നെഞ്ചിൽ തിരനുരയും
കനവുകൾതൻ കുളിർവല വീശി
(കാണാക്കാറ്റിൻ...)

മടവീഴും മനസ്സിന്റെ അഴിയോരത്ത്
മോഹങ്ങൾ കൈമാറും നിധിയാണു നീ
മൂവന്തിക്കുടിലിന്റെ ഇറയോരത്ത്
തിരിനീളും പൂന്തിങ്കൾ കതിരാണു നീ
ചേലുമായ് പാറണ ചെമ്പരുന്തേ
തന്തന തന്തന താന...
നീയെന്നുള്ളോരം തെന്നിപ്പായും
മോഹപ്പൂമീനെ കണ്ടിട്ടുണ്ടോ
കാറ്റെൻ കാതോരം മൂളിപ്പാടും
നാടൻ പാട്ടെൻ കേട്ടിട്ടുണ്ടോ
(കാണാക്കാറ്റിൻ...)

മഴമാഞ്ഞു മാനത്തു വെയിൽ വീഴുമ്പോൾ
മഞ്ചാടിചുണ്ടൻ നീ എന്തേ ദാഹം
പുന്നെല്ലിൻ മണമാർന്നൊരീ മേനിയിൽ
പൂണാരമണിയാതെ പുണർന്നീടും ഞാൻ
പൂനിലാക്കൊമ്പില് പൂത്തതെന്തേ
തന്തന തന്തന താന...
നീയെൻ മെയ്യാകെ മുത്തം തന്നാൽ
നാണത്തിൻ ഈണം മീട്ടിപ്പോയാൽ
ആരാനും തമ്മിൽ കണ്ടെന്നാലോ
ചിങ്കാരം തഞ്ചി കൊഞ്ചിച്ചാലോ
(കാണാക്കാറ്റിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaanakkattin karivalayilaki

Additional Info

Year: 
1997

അനുബന്ധവർത്തമാനം