പുലരിനിലാ പറവകളായ്
പുലരിനിലാ പറവകളായ്
പവിഴമലർ ചിറകുകളിൽ
പുതിയതരം മധു തിരയാം
തിരനുര ഞൊറിയുമൊരലകടൽ മടിയിലെ
മഴയുടെ ലഹരിയിൽ ഇതു വഴിയൊരു ഞൊടി
ആടിപ്പാടാൻ ഒന്നായ് കൂടാൻ
ഹാപ്പി ഓ ഹാപ്പി
ഇത് നെഞ്ചിൻ മർമരം
കാറ്റായ് ചുടുകാറ്റായ്
ഒരു കാണാചുംബനം
മീട്ടി മടുത്ത വിപഞ്ചികപോലെ
വിസ്മയജന്മം
പാടി മറന്ന പഴംകഥ പോലീ
പാമരജന്മം
കണ്ണിൽപൂക്കും സ്വപ്നങ്ങൾക്കോ
കാണാവർണ്ണം
ഈ കാതിൽ മൂളും ഗീതങ്ങൾക്കോ
കേൾക്കാ ഭാവം
ഹേ ഹേ ഹേ ഹേ
കൈമറന്നു മെയ്മറന്നു പൂപ്പതംഗമായ്
പറന്നു വാ
(പുലരിനിലാ...)
മഞ്ഞിൽ നനഞ്ഞ മലർക്കുല പോലീ മായികയാമം
തമ്മിലറിഞ്ഞു പിരിഞ്ഞതു പോലീ രാഗവികാരം
ഉള്ളിൽ മൂളും ഈണങ്ങൾക്കോ
തീരാരംഗം
നിന്നിൽ പെയ്യും ദാഹങ്ങൾക്കോ വേനൽച്ചന്തം
ഹേ ഹേ ഹേ ഹേ
കൈമറന്നു മെയ്മറന്നു പൊൻപരാഗമായ് കുതിർന്നു വാ
(പുലരിനിലാ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pularinila paravakalaay
Additional Info
Year:
1997
ഗാനശാഖ: