അമ്മാനക്കായലിലെന്തൊണ്ട്
തെയ്തോം തെയ്യത്തോം...
അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി
അറപ്പുരവാതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം
കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർമാല കോർത്തിരുന്നു
അമ്മാനക്കായലിലെന്തൊണ്ട്
അണിയാരം വഞ്ചി വരുന്നൊണ്ട്
കല്യാണക്കളിവഞ്ചിയിലഴകായ്
കളമൊഴിയാളുണ്ട്
തെയ്യത്തോം തെയ്യത്തോം
തെയ്യത്തോം തെയ്യത്തോം
(അമ്മാന...)
കരിമീൻ പെടഞ്ഞ കണ്ണുകൊണ്ട്
കണിവല വീശിയെന്നെ സ്വന്തമാക്കു-
മൊരു കരളേ
താനാനെ നാനെനാനെ....
അമ്പിളിപൂന്തോണിയേറിപ്പോകും കാറ്റേ
അരയങ്കാവിലെ വേലകാണാൻ പോരാമോ നീ
ചെമ്മുകില്‍പ്പൂച്ചാന്ത് വേണം ചേലേംവേണം
മാറത്തിത്താൻ മിന്നും കല്ലും മാലേംവേണം
മുത്തിരി കൊത്തിവരും കാവൽ
കിഴവൻ പൊന്മാനേ
ഇത്തിരി നീ തരുമോ അവനെ
കൊറ്റിനു വിറ്റു തരാം
കടവത്തെ കുടിലിന്റെ എറയത്തു
വാലത്തി കണവനെ കാത്തിരിപ്പൂ
തിരിത്തരി മഷിയിട്ട മിഴിത്തുമ്പിൽ
പൂത്തിരി വെളക്കും വെച്ചൊരുങ്ങി നില്പു
(അമ്മാന...)
താനാനെ നാനെനാനെ...
പൂത്തൊരുങ്ങും മൂവാണ്ടമ്മേ-
ലൂഞ്ഞാൽ വേണം
മാവേൽക്കേറി കൂവാൻ കോഴി
ച്ചാത്തൻ വേണം
കാടുകാട്ടി കൂത്തടിക്കാൻ ചെക്കൻ വേണം
കാക്കാ പൂച്ച കൊഞ്ഞിപ്പാടാൻ
കുഞ്ഞോൾ വേണം
ചൂണ്ടയെറിഞ്ഞു വരാൻ കൊതുമ്പിൻ
തോണിയൊരുക്കേണം
ആരേം നേരിടുവാൻ
പുത്തൻ കോരുവലേം വേണം
ഉരിയരി അനത്തി നിൻ
വരവും കാത്തിരിക്കും പെണ്ണൊ-
രുത്തിയെ വലക്കല്ലേ നീ
കരിമുകിൽ കടവത്തെ
കുടിലിന്റെ എറമ്പത്ത്
മിഴിക്കണം ഒഴുക്കല്ലേ നീ
(അമ്മാന...)
തെയ്യത്തോം തെയ്യത്തോം..
കനവാർന്ന നിന്റെ കണ്ണു കൊണ്ട്
കണിവല വീശിയെന്നെ സ്വന്തമാക്കു-
മൊരു കരളേ
താനാനെ നാനേനാനേ...
(അമ്മാന...)