കാട്ടുമാക്കാൻ കേശുവിന്

കാട്ടുമാക്കാന്‍ കേശുവിന് 
കൂട്ടിരിക്കും പെണ്ണൊരുത്തി 
കാക്കരത്തിപ്പൂമരയ്ക്കാത്തി
'എന്താ പറയണേ ഒന്നൂടിഒന്നു പറയെടാമോനെ'
'അയ്യോ അമ്മേ'
കാട്ടുമാക്കാന്‍ കേശുവിന് 
കൂട്ടിരിക്കും പെണ്ണൊരുത്തി 
കാക്കരത്തിപ്പൂമരയ്ക്കാത്തി
'ഓഹോഹോ അതു ശരി അമ്പടീ'
ആ..പണ്ട്പണ്ട് നുമ്മ രണ്ടും 
കണ്ടുകണ്ടു മോഹിച്ചൊരു
ചെമ്പരത്തിപ്പൂമരയ്ക്കാത്തി
കാട്ടുമാക്കാന്‍ കേശുവിന് 
കൂട്ടിരിക്കും പെണ്ണൊരുത്തി 
കാക്കരത്തിപ്പൂമരയ്ക്കാത്തി
കള്ളു ചെന്നാലുള്ളിനുള്ളില് 
നുരയിടുന്നോള്  - അവൾ 
കൂരിരുട്ടിലെ രാത്തുരുത്തില് 
കുളിരിടുന്നോള്
കരക്കാരുടെ കരളിനുള്ളിലെ 
കയത്തിൽ മുങ്ങി കണ്ണുകൊണ്ട് 
കക്കവാരി കളികളിച്ചോള്
കാട്ടുമാക്കാൻ...
ഹേയ് കാട്ടുമാക്കാന്‍ കേശുവിന് 
കൂട്ടിരിക്കും പെണ്ണൊരുത്തി 
കാക്കരത്തിപ്പൂമരയ്ക്കാത്തി

'ബബ്ബബബ്ബബ്ബ അയ്യോ ഈ കോഴികളെ ഒന്നു കൂട്ടി കേറ്റാൻ പറഞ്ഞിട്ട് ആരും കേട്ടില്ലേ
ഇവനെവിടെ പോയി കെടക്കുവാ
ഈ കുറ്റാക്കുട്ടിരുട്ടത്ത് ഞനെവിടെപ്പോയി തപ്പാനാ
ബബ്ബബ ശ്ശോ ഈ കോഴി'!!

രാച്ചേരില് ചേക്കേറണ പെൺകൊളക്കോഴി
അവൾ വിരുതേ വര വരവേൽക്കണ വാഴക്കദളി 
ഒന്നാം കുന്നുമ്മേലോരടിക്കുന്നുമ്മേൽ അമ്മാനംകിളി അമ്മിണിപ്പൈങ്കിളി
കണ്ടാ കണ്ടോടം കൊണ്ടു മയക്കണ ചിങ്കാരക്കൊടി ചിത്തിരപ്പെൺകൊടി
മാറേൽ മിന്നണ മായക്കരിക്കുണ്ടേ
ചുണ്ടേ ചെന്തൊണ്ടിച്ചോലപ്പഴമുണ്ട്
ഓടക്കാറൊളി പൂമുടിച്ചേലൊണ്ട്
കോളാമ്പിറ്റ് ഉള്ളിൽ കിടപ്പുണ്ട്
'ഊഹൂഹൂ.. ഉവ്വേ'
കാട്ടുമാക്കാന്‍...
കാട്ടുമാക്കാന്‍ കേശുവിന് 
കൂട്ടിരിക്കും പെണ്ണൊരുത്തി 
കാക്കരത്തിപ്പൂമരയ്ക്കാത്തി
'അപ്പുണ്ണീ... ടാ മോനെ 
ആ പൈയ്യിനിത്തിരി വൈക്കോലിട്ടു കൊടുക്കെടാ മക്കളേ'

രാക്കോതയിലെരിയാത്തിരി എരിയുംനേരം
മരമാക്കാൻ മരനീരില് നീന്തുംനേരം 
ആരാൻ പെണ്ണിനെ അരിമുണ്ടൻപ്പെണ്ണിനെ 
വെറുതേ മോഹിച്ച് വെള്ളം ദാഹിച്ച്
പാരാപാതിരനേരം നുമ്മളു വേലിയും ചാടി കടന്നേ പോയപ്പോ
പെണ്ണിൻ പോക്കണം കെട്ടേലിട്ടപ്പോ
മണ്ടൻ കേശുമ്മാൻ മിണ്ടാണ്ടം ചാടിച്ച്
കണ്ടംപൂട്ടണ കുണ്ടാണ്ടം കൊണ്ട് 
ഹൊഹൊഹൊഹോ തണ്ടും തണ്ടെ-
ല്ലൊടിച്ചേ വിട്ടല്ലോ

കാട്ടുമാക്കാൻ...
കാട്ടുമാക്കാന്‍ കേശുവിന് 
കൂട്ടിരിക്കും പെണ്ണൊരുത്തി 
കാക്കരത്തിപ്പൂമരയ്ക്കാത്തി
ആ..പണ്ട്പണ്ട് നുമ്മ രണ്ടും 
കണ്ടുകണ്ടു മോഹിച്ചൊരു
ചെമ്പരത്തിപ്പൂമരയ്ക്കാത്തി
കാട്ടുമാക്കാന്‍ കേശുവിന് 
കൂട്ടിരിക്കും പെണ്ണൊരുത്തി 
കാക്കരത്തിപ്പൂമരയ്ക്കാത്തി
കള്ളു ചെന്നാലുള്ളിനുള്ളില് 
നുരയിടുന്നോള്  - അവൾ 
കൂരിരുട്ടിലെ രാത്തുരുത്തില് 
കുളിരിടുന്നോള്
കരക്കാരുടെ കരളിനുള്ളിലെ 
കയത്തിൽ മുങ്ങി കണ്ണുകൊണ്ട് 
കക്കവാരി കളികളിച്ചോള്
കാട്ടുമാക്കാൻ...
ഹേയ് കാട്ടുമാക്കാന്‍ കേശുവിന് 
കൂട്ടിരിക്കും പെണ്ണൊരുത്തി 
കാക്കരത്തിപ്പൂമരയ്ക്കാത്തി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaattumaakkan keshuvinu

Additional Info

Year: 
1997

അനുബന്ധവർത്തമാനം