കുറുമാട്ടിക്കൂത്തും കൊയ്ത്തും

കുറുമാട്ടിക്കൂത്തും കൊയ്ത്തും പാട്ടും കുഴലൂത്തും
കരുമാടിക്കുട്ടന്മാരൂടെ കാലിക്കുടമണിയും
മുകിലാരക്കോടക്കാറ്റും മാരിക്കാവടിയും
പാവഞ്ചിയിലേറിപ്പാറി പാഞ്ഞിത പോകുന്നേ
പലകൂട്ടം ചിന്തകളും പഴമൊഴിതൻ ചീന്തുകളും
ചെറുതാരക്കൂട്ടംപോലെ ചേരിൽ ചിതറുന്നേ
കുറുമാട്ടിക്കൂത്തും കൊയ്ത്തും പാട്ടും കുഴലൂത്തും
കരുമാടിക്കുട്ടന്മാരൂടെ കാലിക്കുടമണിയും

മണലാര്യൻ നെല്ലോ മുളനാഴിയിൽ മുത്തോ
കൈതപ്പഴ കാണും കിന്നാരപ്പാട്ടോ
അന്തിമയങ്ങണ നേരത്താറ്റു-
വരമ്പേലുതിരുന്നേ -കുളിരമ്പിളി 
പൂത്ത കൊതുമ്പിൻ തോണി കൊമ്പേലുതിരുന്നേ
തെന്മല പൊന്മല വാഴണ തേവരെ
തിരുമൊഴിയാടണ തെങ്ങോലകളിൽ
കാറ്റു തുള്ളുമൊരു കാവടിയാട്ടം
മഞ്ഞു പൂക്കുമൊരു പൂങ്കുളിരോട്ടം
കുറുമാട്ടിക്കൂത്തും കൊയ്ത്തും പാട്ടും കുഴലൂത്തും
കരുമാടിക്കുട്ടന്മാരൂടെ കാലിക്കുടമണിയും
റാകിപ്പറക്കണ...

നുരയാൻ നുരപോലെ നുരചിന്തും കള്ളും
എരിവൊടെ കൂട്ടാൻ കറി കണ്ടും ഞണ്ടും
നാവൊറു പാടിയുണർത്താൻ ഹാ 
പുള്ളോൻ ചങ്കരനും - ചെറു 
നന്തുണി മീട്ടി കൂടെ നടക്കണ
നങ്ങേലിപ്പെണ്ണും
ചൂണ്ട കൊളുത്തി ചങ്കു വലിക്കണ വേനൽക്കാല വറുതികളും
കണ്ടു മണ്ടുമൊരു ചക്കിപ്പെണ്ണേ
കാതറിഞ്ഞു കഥ ചൊല്ലിത്തായോ

കുറുമാട്ടിക്കൂത്തും കൊയ്ത്തും പാട്ടും കുഴലൂത്തും
കരുമാടിക്കുട്ടന്മാരൂടെ കാലിക്കുടമണിയും
മുകിലാരക്കോടക്കാറ്റും മാരിക്കാവടിയും
പാവഞ്ചിയിലേറിപ്പാറി പാഞ്ഞിത പോകുന്നേ
പലകൂട്ടം ചിന്തകളും പഴമൊഴിതൻ ചീന്തുകളും
ചെറുതാരക്കൂട്ടംപോലെ ചേരിൽ ചിതറുന്നേ
കുറുമാട്ടിക്കൂത്തും കൊയ്ത്തും പാട്ടും കുഴലൂത്തും
കരുമാടിക്കുട്ടന്മാരൂടെ കാലിക്കുടമണിയും
റാകിപ്പറക്കണ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kurumaattikoothum koithum

Additional Info

Year: 
1997

അനുബന്ധവർത്തമാനം