കണിവാകപ്പൂവേ

കണിവാകപ്പൂവേ തിരയാടണ്ടേ
മലയണ്ണാര്‍ക്കണ്ണാ തിരതാഴണ്ടേ
തുടികേള്ക്കണ്‌ ദൂരെ തിരുവാണിക്കാവില്‍ 
ചെറുമക്കളൊരുങ്ങി മലവാരം നീളെ
കല്ലുമാലേം കാല്‍ച്ചിലമ്പും അണിയുവാന്‍ വരും വരും തുമ്പി
(കണിവാകപ്പൂവേ )

കാണാമല മേലേ തഴുകീ മഞ്ഞലകള്‍ 
കുഞ്ഞാടുകള്‍ മേഞ്ഞു ഇടയന്‍ കുഴലൂതി
തമിഴിന്‍ പുതുമൊഴിയായ് ഒഴുകീ കുളിരരുവി
നിറമായ് നിറപറകള്‍ കുടിലില്‍ അതു നിറയെ
വാനവില്ലിലൂടെ മാമലയ്ക്കു മേലെ
പാട്ടു പാടിയേറാന്‍ മോഹമേറെയുണ്ടേ
ലോകം കാണാന്‍ മോഹം മോഹം ...
(കണിവാകപ്പൂവേ )

മലര്‍മഞ്ചലിലേറി അലയാന്‍ ഒരു മോഹം 
പുതുമാരിയിലിന്നും നനയാന്‍ ഒരു മോഹം 
അതിരാണിപ്പുഴയില്‍ ഒഴുകാന്‍ ഒരു മോഹം 
അരിമുല്ലപ്പൂവായ് വിടരാന്‍ ഒരു മോഹം 
മേടമാസരാവില്‍ വെണ്ണിലാവിലേറി തെന്നലിന്റെ കൂടെ പാറിവന്നു മോഹം 
എന്നും നെഞ്ചില്‍ മോഹം മോഹം 
(കണിവാകപ്പൂവേ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanivaakappoove

Additional Info

Year: 
1997

അനുബന്ധവർത്തമാനം