തുടു തുടിയ്ക്കണ മലയടിവാരം

തുടു തുടിയ്ക്കണ മലയടിവാരം കണ്ണമ്മാ മേലേ അന്തിവാനിലമ്പിളിവെട്ടം 
മാരിവില്ലിന്റെ കൊടപിടിയ്ക്കണ കാട്ടുമൂപ്പന്റെ കൊട്ടാരത്തില്‌ കളിയാടമ്മാ
തുടു തുടിയ്ക്കണ മലയടിവാരം കണ്ണമ്മാ മേലേ അന്തിവാനിലമ്പിളിവെട്ടം 
തകിലടിയുടെ തുകില്‍ മുഴങ്ങുമ്പോള്‍ കണ്ണമ്മാ നീ ആട്ടമാടിയിളകിവന്നാട്ടെ

പൊട്ടുണ്ടല്ലോ ഇലച്ചാന്തുണ്ടല്ലോ കുപ്പിവളയുണ്ട് കടുംചോപ്പുണ്ട്
പൊട്ടുണ്ടല്ലോ ഇലച്ചാന്തുണ്ടല്ലോ കുപ്പിവളയുണ്ട് കടുംചോപ്പുണ്ട്..
കല്യാണപ്പെണ്ണിന്‌ പട്ടുടയാട.. കരിമുണ്ടന്‍ ചെറുക്കന്‌ ചിത്തിരമുണ്ട്..
കൊഴലാരം കേള്‍ക്കണ്‌ താഴ്‌വാരത്ത് ..മലവാരം മുഴങ്ങണ്‌ പൂരപ്പാട്ട്
പട്ടണം ചുറ്റണം കുത്തണം ശീട്ട്
(തുടു തുടിയ്ക്കണ മലയടിവാരം )

കൊമ്പുണ്ടല്ലോ മുളങ്കുഴലുണ്ടല്ലോ.. ഇടക്കൊട്ടുണ്ട് കൂട്ടിനാളുണ്ട്
പൂമാലപ്പെണ്ണിന്‌ ഹരമാണല്ലോ.. ഇടയന്മാര്‍മേട്ടില്‌ പുകിലാണല്ലോ
നാടാകെചിത്താളപ്പടിമേലാപ്പ്‌.. മേലാകെ കുന്നോളം കാണിപ്പൊന്ന്‌
എത്തണം കാണണം കെട്ടണം കാപ്പ്‌
(തുടു തുടിയ്ക്കണ മലയടിവാരം )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thudu ThudiykaNa malayadivaram

Additional Info

Year: 
1997