അന്തിപ്പൂമാനം എന്നെ തേടാറുണ്ടോ

അന്തിപ്പൂമാനം എന്നെ തേടാറുണ്ടോ
നീലത്താഴ്വാരം എന്നെ തേടാറുണ്ടോ
നീ പാടാറുണ്ടോ പൂഞ്ചോലക്കുയിലേ
എൻ കണ്ണീർത്തുമ്പിൽ നീ എങ്ങാണ്
എന്റെ കിളിന്തുമോഹമെവിടെ
എന്റെ കുരുന്നുസ്നേഹമെവിടെ
അന്തിപ്പൂമാനം എന്നെ തേടാറുണ്ടോ
നീലത്താഴ്വാരം എന്നെ തേടാറുണ്ടോ

കുപ്പിവളത്താളം കേൾക്കാറില്ല ഞാൻ
പൊന്മയിലായ് ആടാറില്ല
കന്നിക്കാർക്കൂന്തൽ കെട്ടാറില്ല ഞാൻ
തോഴിമാരെ കാണാറില്ല
വേലയുറങ്ങി ആളുറങ്ങി
പാടമുറങ്ങി പൂവുറങ്ങി
ഹൃദയം തേങ്ങി
അന്തിപ്പൂമാനം എന്നെ തേടാറുണ്ടോ
നീലത്താഴ്വാരം എന്നെ തേടാറുണ്ടോ

ആടിമഴക്കാറെ പോരുംനേരത്ത്
കണ്ണനെ നീ കണ്ടില്ലെന്നോ
തോരാങ്ങിപ്പൂവേ നല്ലോലക്കിളിയേ
കണ്ണനെ നീ കാണാറില്ലേ
താരമുറങ്ങി കണ്ണുറങ്ങി
കോയിൽമണികൾ കേണുറങ്ങി
എങ്കേ കണ്ണൻ

അന്തിപ്പൂമാനം എന്നെ തേടാറുണ്ടോ
നീലത്താഴ്വാരം എന്നെ തേടാറുണ്ടോ
നീ പാടാറുണ്ടോ പൂഞ്ചോലക്കുയിലേ
എൻ കണ്ണീർത്തുമ്പിൽ നീ എങ്ങാണ്
എന്റെ കിളിന്തുമോഹമെവിടെ
എന്റെ കുരുന്നുസ്നേഹമെവിടെ
അന്തിപ്പൂമാനം എന്നെ തേടാറുണ്ടോ
നീലത്താഴ്വാരം എന്നെ തേടാറുണ്ടോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthippoomanam enne thedarundo

Additional Info

Year: 
1997

അനുബന്ധവർത്തമാനം