മുത്തുമകളെ

മുത്തുമകളേയെന്റെ പൊന്നുമകളേ 
മുത്തുമകളേയെന്റെ പൊന്നുമകളേ 
നീ പാടാറില്ലേ നീ ആടാറില്ലേ
എന്‍ കണ്ണീര്‍മുത്തേ നീയെങ്ങാണ്
നിന്റെ കിളുന്തു മോഹമെവിടേ
നിന്റെ കുരുന്നു സ്നേഹമെവിടേ
മുത്തുമകളേയെന്റെ പൊന്നുമകളേ 
മുത്തുമകളേയെന്റെ പൊന്നുമകളേ 

കുപ്പിവളക്കൈകള്‍ മിണ്ടാറില്ലെന്നോ 
തേന്‍മൊഴികള്‍ പെയ്യാറില്ലേ
പച്ചമലര്‍ത്തോപ്പില്‍ നീരാടാറില്ലേ
താഴ്വരയില്‍ പോകാറില്ലേ
തെന്നലുറങ്ങി രാവുറങ്ങി
താലിപ്പൂവെല്ലാം വീണുറങ്ങി
മുത്തേ വായോ
മുത്തുമകളേയെന്റെ പൊന്നുമകളേ 
മുത്തുമകളേയെന്റെ പൊന്നുമകളേ 

കാഞ്ചീപുരംചേല ചുറ്റാറില്ലേ നീ
മുത്തുമണികള്‍ കോര്‍ക്കാറില്ലേ
വായാടിക്കാറ്റേ നന്നാറിപ്പൂവേ
മുത്തുമോളെ കാണാറില്ലേ
ഞാനുറങ്ങാതേ രാവുറങ്ങി
കോയില്‍മണികള്‍ കേണുറങ്ങി
മുത്തേ വായോ

മുത്തുമകളേയെന്റെ പൊന്നുമകളേ 
മുത്തുമകളേയെന്റെ പൊന്നുമകളേ 
നീ പാടാറില്ലേ നീ ആടാറില്ലേ
എന്‍ കണ്ണീര്‍മുത്തേ നീയെങ്ങാണ്
നിന്റെ കിളുന്തു മോഹമെവിടേ
നിന്റെ കുരുന്നു സ്നേഹമെവിടേ
നിന്റെ കിളുന്തു മോഹമെവിടേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthumakale

Additional Info

Year: 
1997

അനുബന്ധവർത്തമാനം