മത്താപ്പ് മത്താപ്പ്

Primary tabs

താനാനെ തന്നാനെ തന്നാനന്തിനി തന്നാനെ തന്നാനന്തിനി തന്നാനന്തിനി തന്നാതന്തിനിയേ

മത്താപ്പ് മത്താപ്പ് മങ്ങാത്ത മത്താപ്പ്
പെണ്ണേനിൻ ചിരി കണ്ടാൽ കത്തും മത്താപ്പ്
മുത്താണേ മുത്താണേ മുന്നാഴി മുത്താണേ
കണ്ണേനിൻ മൊഴിയെല്ലാം 
പുത്തൻ മുത്താണേ
നീയെന്നോമനതാരം
നല്ല താമരചന്തം
എന്നും കട്ടെടുക്കാൻ ഞാൻ കൊതിക്കും കൽകണ്ടതുണ്ടം
വേളി താലിയണിഞ്ഞാൽ
നീ കൂട്ടിനണഞ്ഞാൽ
എന്റെ നെഞ്ചകത്തിൽ പുഞ്ചിരിക്കും എന്നെന്നും പൊന്നോണം
            [മത്താപ്പ് ...
മഞ്ചാടിച്ചോപ്പിൽ മുങ്ങുന്ന ചുണ്ടിൽ
മിണ്ടാട്ടം മാറ്റും 
നാണംകണ്ടേ
വെള്ളിപളുങ്കിൻ
മൊഞ്ചുള്ള കണ്ണിൽ
ചിന്നക്കിനാക്കൾ മിന്നുന്നുണ്ടേ
നുണയുടെ ആഴം കവിളത്തില്ലേ
നുരയുന്ന പ്രായം അരികത്തല്ലേ
കല്ലേറു ദൂരത്തായ് കേൾക്കുന്നില്ലേ
കല്ല്യാണനാളിന്റെ ആരവങ്ങൾ
എത്താ വാനിൽ പൂക്കും
ചെല്ല തിങ്കൾ തോൽക്കും 
നിന്നോമൽ മാറത്തായ് ഞാനെന്നും ചായില്ലേ
                [ മത്താപ്പ്......    
                                                                 
സലസലസല കബഡി കബഡി
കുടുകുടുകുടു കബഡി കബഡി 
സലസലസല കബഡി കബഡി
കുടുകുടുകുടു കബഡി കബഡി
സലസലസല കബഡി കബഡി
കുടുകുടുകുടു കബഡി കബഡി
സലസലസല കബഡി കബഡി
കുടുകുടുകുടു കബഡി കബഡി
കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി

മാനത്തെക്കാവിൻ മണിമുറ്റത്തേതോ
താരക്കിടാങ്ങൾ തിരിവെക്കുന്നേ
മകരത്തിൻരാവിൽ മഞ്ഞുള്ളമേട്ടിൽ
ഒന്നിച്ചുറങ്ങാൻ നീയെത്തില്ലേ
എണ്ണക്കറുപ്പുള്ളൊരെന്നെ കണ്ടാൽ
എണ്ണുന്നതേതു മോഹങ്ങൾ നീ
ഏഴുനിറമുള്ളൊരനുരാഗത്തെ
എന്നോടൊളിക്കുന്നതെന്താണു നീ
പൊന്നേ നിന്നെ എന്നും
പുന്നാരത്തിൽ മൂടാം
ഒന്നൊന്നും മിണ്ടാതെ
അയ്യയ്യോ പോകല്ലേ
                [ മത്താപ്പ് ......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mathappu mathappu

Additional Info

Year: 
2008