തൂണു കെട്ടി

തൂണ് കെട്ടി കോട്ടചുറ്റി പാണ്ടിനാടു വാണിടും 
വീരകരിംകാലചോള രാജരാജ സിംഹമേ
നാടടക്കിവാഴുവാൻ രാജ്യകാര്യം നോക്കുവാൻ
സർവ്വകാര്യ പ്രാപ്തനായ മന്ത്രിയായി പോണുഞാൻ

തപ്പും തകിലടി താളമേള വൃന്ദമോടെ നിൽക്കും ആളുകൾ
കൊട്ടും കുരവയും താലമേന്തി പൂവുചൂടി
നിൽക്കും തോഴികൾ
വരവേൽക്കാനായ്
മെയ്ൻറോഡ്സൈഡിൽ
രാജരാജധീരചോഴൻ
വെയ്റ്റ് ചെയ്തു നിന്നിടും
              [തപ്പുംതകിലടി...
പള്ളികൊള്ളുവാൻ
ചുരുണ്ടുറങ്ങുവാൻ
സപ്രമഞ്ചൽ കട്ടിൽ വേണ്ടയോ
മെല്ലെവീശുവാൻ ചെത്ത് പീസിതെത്രയാ
ഏസിയൊന്നും വേണ്ടേറൂമില്
പളളിനീരാട്ടിന് കപ്പ് വേണം ഫീസർവേണം
പുത്തനായുടുക്കുവാൻ
പട്ടുകൊണ്ട് സൂട്ടുവേണം
പളളിനീരാട്ടുപോയ് പട്ടുടുത്ത് ഡ്രസ്ചെയ്ത്
നാട്ടുകാര് കാണെ ടൗണിൽ കൗണ്ടറായ്
വിലസണം
അൽപ്പനർത്ഥം കിട്ടിയാലിതെത്ര കഷ്ട്ടം ദൈവമേ
അർദ്ധരാത്രി കുടപിടിച്ച് നിൽക്കുമല്ലോ റോഡില്
വാലിരുന്നിടത്തൊരു
ആൽവളർന്നു കിട്ടിയാൽ അൽപന തിൻകൊമ്പിലൂഞ്ഞാൽ കെട്ടിവേഷമാടിടും

 "അൽപ്പൻ നിന്റെ അപ്പൻ "
              [തപ്പുംതകിലടി..
മന്ത്രിയാക്കണം എന്നെ മന്ത്രിയാക്കണം
ഇല്ലേൽ കട്ടതിന്റെ പാതികിട്ടണം
പാണ്ടി നാട്ടില് ഒരു സീറ്റ്കിട്ടിയാൽ
പിന്നെ ജീവിതം അതെത്ര സുന്ദരം
വകുപ്പ് ബാക്കിയില്ലയോ
മുഖ്യനൊന്നും തന്നില്ല
പാരവെപ്പ് വീരനാ
കുതികാല് വെട്ടി നിർത്തിടാം
പ്രശ്നമൊത്ത് തീർത്തിടും പാരവെപ്പ്നിന്നിടും
കട്ടമുതൽ ഈക്വലായി
പങ്ക് വെച്ച് കിട്ടിയാൽ
മന്ത്രിമാരിതെത്ര പേര് എത്രപേര് ദൈവമേ
എന്റെ കഞ്ഞീപാറ്റയിടാൻ നിൽക്കയാണി വഞ്ചകൾ
എന്ന്മന്ത്രി സ്ഥാനമൊഴിവുണ്ടോന്ന് നോക്കണം 
വായവെച്ചിരുന്നാൽവഴി ഞാനൊരുക്കിതന്നിടാം

 "എന്റെ ഗുരുവായൂരപ്പാ "
           [തപ്പുംതകിലടി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thoonu ketti

Additional Info

Year: 
1995

അനുബന്ധവർത്തമാനം