പൂമിഴി രണ്ടും വാലിട്ടെഴുതി

പൂമിഴി രണ്ടും വാലിട്ടെഴുതി 
വാർമുടിത്തുമ്പിൽ പൂവും തിരുകി
മനസ്സിൽ ഹരിനാമ മന്ത്രമായ്
തുളസിപ്പൂനുള്ളി നിന്നു നീ
ഏതൊരു മാറിൽ ചൂടുവനായി
ദിനവും തീർത്തു വനമാലിക
പറയൂ നിന്റെ വനമാലിയാര്

  പൂമിഴി രണ്ടും വാലിട്ടെഴുതി 
വാർമുടിത്തുമ്പിൽ പൂവും തിരുകി

തിങ്കൾ നൊയമ്പുമായ് നിർമാല്യപൂജയ്ക്ക്
നീരാടിയീറനായ് നീ നിൽക്കെ
ഈ രൂപലാവണ്യം മൂടാൻ കഴിയാതെ
തോല്വി ചൊല്ലി നിന്നുവല്ലോ നിന്റെ പൂന്തുകിൽ
ഓരിലച്ചീന്തിൽ ഒരു നുള്ളു ചന്തനവും
പാതി വിരിഞ്ഞ പൂവിൻ മാറത്തെ കുങ്കുമവും
നേദിച്ചിട്ടിന്നെന്തേ നാണിച്ചു നിന്നൂ

  പൂമിഴി രണ്ടും വാലിട്ടെഴുതി 
വാർമുടിത്തുമ്പിൽ പൂവും തിരുകി
മനസ്സിൽ ഹരിനാമ മന്ത്രമായ്
തുളസിപ്പൂനുള്ളി നിന്നു നീ
ഏതൊരു മാറിൽ ചൂടുവനായി
ദിനവും തീർത്തു വനമാലിക
പറയൂ നിന്റെ വനമാലിയാര്

 പൂമിഴി രണ്ടും വാലിട്ടെഴുതി 
വാർമുടിത്തുമ്പിൽ പൂവും തിരുകി

ആനന്ദ തിരുക്കോല അമുദേ കണ്ണാ
തേനൂറും ഉൻ ഗീതം തരുവായ് കണ്ണാ
നീയിന്റ്രി ഇങ്ക് നാനേത്
നിനൈവെൻട്രി ഉയിർ വാഴാത്
ഒരു നാഴികൈ ഉനൈ കാണവേ
നാനിരുക്കിറേൻ പാരായ് കണ്ണാ

രി ഗരിഗരിഗരി സധസാ
രി സാ രിസ രിസ രിസധമ
രി ഗരിഗരിഗരി സധസാ
രി സാ രിസ രിസ രിസധമ
സാസസ സാസസ രി-രിരി രി-രിരി
  സാസസ സാസസ രി-രിരി രി-രിരി 
സരിഗപ രിഗപധ ഗപധസ മധസരി ഗാ
ആ ...
വാകച്ചാർത്തിന്നു കഴിഞ്ഞോ കണ്ണാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poomizhi Randum

Additional Info

Year: 
1995

അനുബന്ധവർത്തമാനം