മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ
മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ
മാണിക്ക്യച്ചെമ്പഴുക്ക
തോണ്ടിപ്പറിച്ചിന്നു വെറ്റില നൂറുതേ-
ച്ചാരോ മുറുക്കിത്തുപ്പീ ...
ആരോ മുറുക്കിത്തുപ്പീ വാനം-
ആകെച്ചൊമന്നു പോയീ
മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ
മാണിക്ക്യച്ചെമ്പഴുക്ക
തോണ്ടിപ്പറിച്ചിന്നു വെറ്റില നൂറുതേ-
ച്ചാരോ മുറുക്കിത്തുപ്പീ ...
ആരോ മുറുക്കിത്തുപ്പീ
മേലാളർക്കാവിനും മേലേ വാനിൽ
മോന്തായത്തിന്മേലൊരൂയൽ കെട്ടി
ആടിക്കളിച്ചൊരു ചന്ദ്രക്കലമാനെ
ആരാനും ഇന്നു കണ്ടോ
കിന്നാരക്കാവിനും മേലേ മാറി
മിന്നായത്തിന്മേലൊരൂയൽ കെട്ടി
ആടിക്കളിച്ചൊരു ചന്ദ്രക്കലമാനെ
ആരാനോ ഇന്നു കണ്ടോ
ആരോ വല വിരിച്ചു കലമാനേ ആരോ പിടിച്ചെടുത്തു
ആരോ വല വിരിച്ചു കലമാനേ ആരോ പിടിച്ചെടുത്തു
പൊന്നഴിക്കൂടൊന്നു തീർത്തതിനുള്ളിൽ
കൊണ്ടുപോയ് പൂട്ടിയിട്ടൂ അതിനെ
കൊണ്ടുപോയ് പൂട്ടിയിട്ടൂ
മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ
മാണിക്ക്യച്ചെമ്പഴുക്ക
തോണ്ടിപ്പറിച്ചിന്നു വെറ്റില നൂറുതേ-
ച്ചാരോ മുറുക്കിത്തുപ്പീ ...
ആരോ മുറുക്കിത്തുപ്പീ
ചന്ദ്രക്കലമാൻ കിടാവുമായി കിന്നാരം ചൊല്ലുന്ന പെൺകിടാവ്
ഇത്തിരി നെഞ്ചിലെ ചെപ്പിനകത്തൊരു സ്വപ്നമൊളിച്ചു വെച്ചൂ
ചന്ദ്രക്കലമാൻ കിടാവുമായി കിന്നാരം ചൊല്ലുന്ന പെൺകിടാവ്
ഇത്തിരി നെഞ്ചിലെ ചെപ്പിനകത്തൊരു സ്വപ്നമൊളിച്ചു വെച്ചൂ
പൊന്നിൻ കിനാവു നെയ്തു കനവില് തന്നെ മറന്നു നിന്നൂ
പൊന്നിൻ കിനാവു നെയ്തു കനവില് തന്നെ മറന്നു നിന്നൂ
വാനത്തിനോരത്ത് നേരം വെളുത്തിട്ടും
ആരേയോ കാത്തുനിന്നൂ പെണ്ണ്
ആരേയോ നോക്കി നിന്നൂ
മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ
മാണിക്ക്യച്ചെമ്പഴുക്ക
തോണ്ടിപ്പറിച്ചിന്നു വെറ്റില നൂറുതേ-
ച്ചാരോ മുറുക്കിത്തുപ്പീ ...
ആരോ മുറുക്കിത്തുപ്പീ വാനം-
ആകെച്ചൊമന്നു പോയീ
മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ
മാണിക്ക്യച്ചെമ്പഴുക്ക
തോണ്ടിപ്പറിച്ചിന്നു വെറ്റില നൂറുതേ-
ച്ചാരോ മുറുക്കിത്തുപ്പീ ...
ആരോ മുറുക്കിത്തുപ്പീ വാനം-
ആകെച്ചൊമന്നു പോയീ