പാർവണേന്ദു ചൂടിനിന്നു മേലേ വാനിടം

വാരണവരസമഗാമിനി മൗലേ
വാരിജദളനേത്ര കല്യാണഗാത്രി
മാധവ സോദരീ, മധുരസുഭാഷിണീ
വിധുമുഖി സുന്ദരീ ഭുവനേശ്വരീ നമഃ
മാധവ സോദരീ, മധുരസുഭാഷിണീ
വിധുമുഖി സുന്ദരീ ഭുവനേശ്വരീ നമഃ

പാർവണേന്ദു ചൂടിനിന്നു മേലേ വാനിടം
തിരി ആയിരങ്ങൾ നീട്ടിയല്ലോ താരവല്ലരി
കദളിവാഴത്തോപ്പിൻ
അരികിൽ വാകച്ചോട്ടിൽ ഞാൻ
ഇവളെയൊന്നു കാണുവാൻ
ഇരവിൽ കാത്തു നിന്നൂ ഞാൻ
ആ ... 
പാർവണേന്ദു ചൂടിനിന്നു മേലേ വാനിടം
തിരി ആയിരങ്ങൾ നീട്ടി മെല്ലെ താരവല്ലരി

എന്റെ മുളംകൂട്ടിൽ ഇന്നു വന്നതെന്തിനായ്
ആരും പൂജയ്ക്കെടുക്കാത്ത, രാവിൽ വിരിയുന്ന
കാട്ടുപൂവു ഞാൻ
എന്റെ മുളംകൂട്ടിൽ ഇന്നു വന്നതെന്തിനായ്
ആരും പൂജയ്ക്കെടുക്കാത്ത, രാവിൽ വിരിയുന്ന
കാട്ടുപൂവു ഞാൻ
നാളേറെ ഞാൻ കണ്ട സ്വപ്നമെല്ലാം നീയായിരുന്നുവല്ലോ
ആദ്യമായ് അന്നു ഞാൻ കണ്ട നാളും നീ മറന്നുവോ
ആത്മാവിലീ മുഖം അന്നേ പതിഞ്ഞു പോയ്
ആ....

പാർവണേന്ദു ചൂടിനിന്നു മേലേ വാനിടം
തിരി ആയിരങ്ങൾ നീട്ടി മെല്ലെ താരവല്ലരി

തന്താന തന്താന തന്താന തന്താന
തന്താന തന്താന താനനനാ
തന്താന തന്താന തന്താന തന്താന
തന്താന തന്താന താനനനാ

പമ്പയാറ്റിൻ തീരമൊന്നാ വീടു തീർക്കണം
നിന്നെ തേച്ചു മിനുക്കിയ ഓട്ടുവിളക്കായി 
കൊണ്ടുവെക്കും ഞാൻ
പമ്പയാറ്റിൻ തീരമൊന്നാ വീടു തീർക്കണം
നിന്നെ തേച്ചു മിനുക്കിയ ഓട്ടുവിളക്കായി 
കൊണ്ടുവെക്കും ഞാൻ
ആരോരും കാണാതെ ഈറനാകും ഈ മിഴികളിൽ
സാന്ത്വന വാക്കിന്റെ തൂവാനയായ് പൂതുവെന്തു നീ
പാടുന്നൂ താരാട്ടു[ആട്ടായി തീരണം
മഗമഗസനി ഗസഗസനിധ ന്നിസനിധമ പമ ഗമധനി

പാർവണേന്ദു ചൂടിനിന്നു മേലേ വാനിടം
തിരി ആയിരങ്ങൾ നീട്ടി മെല്ലെ താരവല്ലരി
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parvanendu Choodi Ninnu