കൂത്താട്ടുകുളം ഷൈനി
ചെട്ട്യാമ്പുറത്ത് ജോണിന്റെയും റോസമ്മയുടെയും മകളായി കൂത്താട്ടുകുളത്ത് ജനിച്ചു. സി സി ജോസിന്റെ സർപ്പഗന്ധി എന്ന നാടകത്തിലഭിനയിച്ചുകൊണ്ടാണ് ഷൈനി തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്.
നിരവധി വേദികളിലായി പലപല നാടകങ്ങളിൽ വൈവിധ്യമാർന്ന അനേകം കഥാപാത്രങ്ങളെ ഷൈനി അവതരിപ്പിച്ചിട്ടൂണ്ട്. ചാലക്കുടി സാരഥി, ദൃശ്യകലാഞ്ജലി, അനുപമ, ആലപ്പി തിയ്യേറ്റേൾസ്, ചങ്ങനാശേരി തരംഗം, തൃപ്പൂണിത്തുറ സൂര്യ, കൊച്ചിൻ സർഗവീണ... എന്നിങ്ങനെ കേരളത്തിലെ ഒട്ടുമിക്ക പ്രൊഫഷണൽ നാടകസമിതികളിലും ഷൈനി അഭിനയിച്ചിട്ടുണ്ട്.
നാടകങ്ങളിലെ അഭിനയമികവ് ഷൈനിയെ സിനിമയിലെത്തിച്ചു. ഗുരുസ്ഥാനീയനും സഹോദരതുല്യനൂമായ എം എസ് തൃപ്പൂണിത്തുറയാണ് ഷൈനിയെ സിനിമ,ടെലിവിഷൻ രംഗത്തേക്ക് കടന്നുവരാൻ സഹായിച്ചത്. തിരയും തീരവും,, മാമാങ്കം (1979), ആ നിമിഷം കണ്ണപ്പനുണ്ണി, ദേവരാഗം, എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചുകൊണ്ട് ഷൈനി കുടുംബപ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി.
നടികളായ കൂത്താട്ടുകുളം ലീല, ബിന്ദു രാമകൃഷ്ണൻ, ജോളി ഈശോ എന്നിവർ ഷൈനിയുടെ സഹോദരിമാരാണ്.
വിലാസം = 430 F രമ്യസരസ്വതി ബിൽഡിംഗ്, ചോറ്റാനിക്കര, 682312