കാർത്തിക് രാജ്

Karthik Raj

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കടുത്ത് തിടനാട് എന്ന സ്ഥലത്ത് രാജേന്ദ്രബാബുന്റെയും സുജയുടെയും മകനായി 1996ൽ ജനനം. അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ മാസ്സ് കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ ബിരുദം നേടി കൊച്ചിയിലെ വെസ്റ്റഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം സ്റ്റഡീസിൽ നിന്നും ഡിജിറ്റൽ ഫിലിം എഡിറ്റിംഗ് പൂർത്തീകരിച്ചു. ശേഷം മലയാള സിനിമയിലെ എണ്ണമറ്റ നല്ല സിനിമകളുടെ എഡിറ്റർ സന്ദീപ് നന്ദകുമാറിന്റെ കൂടെ അസിസ്റ്റന്റ് ആയി സിനിമയിലേക് പ്രവേശിച്ചു. രണ്ട് വർഷത്തോളം അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ശേഷം സ്പോട് എഡിറ്റിംഗിലേക്ക് ചുവടു വെച്ചു. 
നിലവിൽ അസോസിയേറ്റ് എഡിറ്റർ ആയും സ്പോട് എഡിറ്റർ ആയിട്ടും കൂടെ സ്വന്തം പേരിൽ ഷോർട് ഫിലംസ്, ഡോക്യൂമെന്ററീസ്, വ്ലോഗ്സ് എന്നിവയിലും വർക്ക്‌ ചെയ്തു വരുന്നു.